മകളുടെ വിവാഹത്തിനായി നാട്ടിലെത്താൻ തയ്യാറെടുത്ത പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ; അപ്രതീക്ഷിത മരണത്തിൽ നടുങ്ങി ബന്ധുക്കളും പ്രവാസി സുഹൃത്തുക്കളും

സൗദിയിൽ മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെ അസീറിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടിൽ അഷ്‌റഫ് എന്ന അഷ്‌റഫ് അബോണയാണ് (52) മരിച്ചത്.
ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയർ ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഖമീസ് അസ്മ ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയിൽ മാനേജർ ആയിരുന്നു ഇദ്ദേഹം. മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്.
ഉള്ളാട്ടിൽ അലവിയാണ് പിതാവ്. ഭാര്യ ലൈല. മക്കൾ നാമിയ, സനാൻ, സിയ, ഇഷ. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നിയമ നടപടികൾ കമ്പനി സ്പോൺസറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യാസഹോദരൻ അനീർ, കെ.എം.സി.സി നേതാക്കളായ ജമാൽ കടവ്, ബഷീർ മൂന്നിയൂർ എന്നിവർ നിയമനടപടികൾക്ക് സഹായത്തിനുണ്ട്.
https://www.facebook.com/Malayalivartha