ഷാര്‍ജയില്‍ കെട്ടിട സുരക്ഷക്കായി കടുത്ത നടപടികള്‍ വരുന്നു

കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കാനായി ഷാർജയിൽ കടുത്ത നടപടികൾക്ക് സർക്കാർ ഒരുങ്ങുന്നു.
അപകടം വരുത്തി വെക്കുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരാണ് കൂടുതൽപേരും . അതുകൊണ്ട് തന്നെ തീപിടിത്ത സാഹചര്യവും മറ്റും ഒഴിവാക്കുന്നതിന് വിവിധ ഭാഷകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്കും രൂപം നൽകും.
അഗ്നിബാധ, ബാൽക്കണിയിൽ നിന്ന് കുട്ടികൾ വീണ് മരിക്കുന്ന സംഭവം തുടങ്ങിയവയൊക്കെ സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയുടെ തെളിവുകളാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം വിലയിരുത്തുന്നു.
കെട്ടിടത്തിന് മുനിസിപാലിറ്റിയിൽ നിന്നുമുള്ള ലൈസൻസ് കിട്ടിയാലുടൻ സിവിൽ ഡിഫൻസിൽ നിന്നും അംഗീകാരം വാങ്ങിക്കണം.ഇത് പലരും പാലിക്കുന്നില്ല.നിയമ ലംഘകർ വലിയ ഫൈൻ കൊടുക്കേണ്ടിവരുമെന്ന് ഷാര്‍ജ ഫയർ ആൻഡ് സേഫ്റ്റി പ്രൊട്ടക് ഷൻ ഡയറക്ടർ ജനറൽ സമി ഖമിസ് അൽ നഖ് ബി പറഞ്ഞു. സുരക്ഷാ ക്രമീരണങ്ങളുടെ നിലവാരമനുസരിച്ച് കെട്ടിടങ്ങളിൽ ചുവപ്പ്, മഞ്ഞ്, പച്ച എന്നിങ്ങനെ സ്റ്റിക്കറുകൾ പതിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. സിവിൽഡിഫൻസ് ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഷാർജയിലെ ഒരു വില്ലയിൽ അഗ്നിബാധയുണ്ടായതിനെ തുടർന്ന് അഞ്ച് പേർ മരിക്കാനിടയായ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha