സൗദിയിൽ ലെവി ഇളവിനായുള്ള അപേക്ഷ 19 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രാലയം

സൗദിയിൽ ലെവി ഇളവിനുള്ള അപേക്ഷകൾ ഈമാസം 19 മുതല്‍ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം. തൊഴിൽ മന്ത്രാലയത്തിൻറെ കീഴിലുള്ള "തഹ്ഫീസ് " പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്നതിനായി അഞ്ച് നിബന്ധനകളാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.
ഓൺലൈൻ വഴി അപേക്ഷ, സ്ഥാപനത്തിന്റെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖത്തിൽ പ്ലാറ്റിനം, പച്ച ഗാനത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കിൽ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക എന്നിവയാണ് ഈ അഞ്ച് നിബന്ധനകൾ.
നേരത്തെ മന്ത്രാലയത്തിന്റെ പോർട്ടലിൽ ബാങ്ക് വിവരങ്ങൾ നല്‍കിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് അക്കൗണ്ട് രേഖകൾ അറ്റാച്ച് ചെയ്‌തുകൊണ്ട് വിവരങ്ങൾ നൽകാവുന്നതാണ്. IBAN ഉൾപ്പെടെയുള്ള അക്കൗണ്ട് വിവരങ്ങളാണ് നൽകേണ്ടത്. അപേക്ഷ ഫയലിൽ സ്വീകരിച്ചാൽ സ്ഥാപനത്തിന് മൊബൈൽ സന്ദേശം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha