ലോക കേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി യുഎഇയിലെത്തി

പ്രവാസികൾക്ക് സന്തോഷ വാർത്ത . നാല് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തിയത് . ഫെബ്രുവരി 15, 16 തീയ്യതികളില്‍ദുബായില്‍ ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വെച്ചാണ് കേരള സഭയുടെ പ്രഥമ മിഡിൽ ഈസ്റ്റ് റീജിണൽ സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിൽ ലോക കേരള സഭയുടെ ഏഴ് ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽമേലുള്ള ചർച്ചകൾ നടക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിണൽ സമ്മേളനം നടക്കുന്നത്.
https://www.facebook.com/Malayalivartha