ബഹ്‌റൈനിൽ ജോലിയ്ക്കിടെ കോണിയിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

ബഹ്‌റൈനിൽ ജോലിയ്ക്കിടെ കോണിയിൽ നിന്നും വീണ് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് മേപ്പയൂര്‍ കാരയാട് കോളോത്തില്‍ വീട്ടില്‍ കരുണന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലരമണിയോടെ ഒരു വീടിന്റെ പെയിന്റിങ് ജോലിയ്ക്കിടെ കോണിയില്‍ നിന്നും തെന്നി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha