Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു

16 FEBRUARY 2019 01:15 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ മരണം വിതക്കുന്ന കൊറോണ വൈറസ് പടരുന്നു..കനത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  ഒരാൾ മരിച്ചു

രോഗം ബാധിച്ചവരില്‍ 65 ശതമാനം പേരും റിയാദ് പ്രവിശ്യയിലെ വാദി അല്‍ ദവാസിര്‍ നിവാസികളാണ്...
ബുറൈദ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 773 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.2012 മുതലാണ് കൊറോണ വൈറസ് പ്രചരിച്ച് തുടങ്ങിയത്.ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളിലായി 2274 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 806 പേര്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ 80 ശതമാനം പേരും സൗദിയിലുള്ളവരായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഒട്ടകങ്ങളില്‍ നിന്നാണ് വൈറസ് ബാധയുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒട്ടകങ്ങളും അവയുടെ ചുറ്റുപാടുകളുമായി നേരിട്ടും അല്ലാതെയുമുള്ള ബന്ധങ്ങള്‍ ഒഴിവാക്കണം. ഒട്ടക ഉൽപന്നങ്ങളും ഒട്ടകപ്പാല്‍ പാചകം ചെയ്യാതെ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. കൊറോണ ബാധിച്ച രോഗികളുമായുള്ള സഹവാസത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്

ന്യുമോണിയയും കിഡ്‌നി തകരാറും ആണ് രോഗലക്ഷണം . ഈ വൈറസ് മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരുമെന്ന കണ്ടെത്തലാണ് ആശങ്കയ്ക്ക് കാരണം. രോഗിയോട് അടുത്ത് ഇടപെഴുകുന്നവരിലേക്ക് രോഗാണു പകരുമെന്നാണ് കണ്ടെത്തല്‍.2003ല്‍ ഏഷ്യയില്‍ കാണപ്പെട്ട സാര്‍സ് വൈറസിനോടു സാമീപ്യമുള്ളതാണ് കൊറോണ വൈറസെന്നുള്ളതാണ് വൈദ്യശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ഏതെങ്കിലും വൈറസിന് രൂപമാറ്റം സംഭവിച്ചതാണോ എന്നും അതോ മൃഗങ്ങളില്‍ കാണുന്ന വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതാണോ എന്നും ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തത ലഭിച്ചിട്ടില്ല

മിഡില്‍ ഈസ്റ്റില്‍ നിന്ന് ദക്ഷിണ കൊറിയയിലെത്തിയ കൊറോണ രോഗ ബാധിതനിലൂടെയാണ് ഇവിടെ രോഗം വ്യാപിച്ചതെന്നും സൂചനയുണ്ട് . ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹജ്ജ്, ഉംറ കാലങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends