Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്

16 FEBRUARY 2019 04:29 PM IST
മലയാളി വാര്‍ത്ത

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്.

മണ്ഡ്യയിലുള്ള എല്‍ഐസി ബ്രാഞ്ച് 3,82,199 രൂപയാണ് ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് ഗുരുവിന്‍റെ വീരമൃത്യു സംഭവിച്ച് 48 മണിക്കൂര്‍ തികയും മുന്‍പ് എത്തിച്ചത്. എല്‍ഐസി അധികൃതര്‍ മരണസര്‍ട്ടിഫിക്കറ്റിനോ, മറ്റ് രേഖകള്‍ക്കോ കാത്തുനിന്നില്ല എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാധാരണരീതിയില്‍ മരണസര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചാലാണ് ഇന്‍ഷൂറന്‍സ് തുക നോമിനിയുടെ പേരിലേക്ക് മാറ്റാറുള്ളു. എന്നാല്‍ എച്ച് ഗുരുവിന്‍റെ കാര്യത്തില്‍ മരണസര്‍ട്ടിഫിക്കറ്റിനോ മറ്റ് രേഖകള്‍ക്കോ ഒന്നും കാത്തുനില്‍ക്കാതെ എല്‍ഐസി അധികൃതര്‍ പണം അനുവദിക്കുകയായിരുന്നു.

അതേ സമയം ഇന്‍ഷൂറന്‍സ് കമ്പനിയുടെ നടപടി സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രശംസയാണ് നേടുന്നത്. എട്ട് വര്‍ഷം മുന്‍പാണ് ഗുരു അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ ഭാഗം ആകുന്നത്. കാശ്മീരില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹം ജാര്‍ഖണ്ഡിലാണ് സേവനം അനുഷ്ഠിച്ച് കൊണ്ടിരുന്നത്. ഈ മാസം ആദ്യം മണ്ഡ്യയിലെ വീട്ടില്‍ അവധിക്ക് എത്തിയ ഗുരു ഫെബ്രുവരി 10നായിരുന്നു ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്.

ഗുരു ഭീകരാക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ച് അമ്മയുമായി സംസാരിച്ചിരുന്നു. ആറ് മാസം മുന്‍പാണ് ഇദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ എക സ്ഥിര വരുമാനക്കാരാനായിരുന്നു ഗുരു. ഇദ്ദേഹത്തിന്‍റെ അനുജന്‍ ഒരു കൂലിപ്പണിക്കാരനാണ്.

വ്യാഴാഴ്ച ഗുരുവിന്‍റെ ഫോണ്‍ കോള്‍ കലാവതിക്ക് വന്നിരുന്നു. എന്നാല്‍, ജോലികള്‍ക്കിടയില്‍ അത് കണ്ടില്ല. അല്‍പസമയത്തിന് ശേഷം തിരികെ വിളിച്ചെങ്കിലും ഗുരുവിന്‍റെ നമ്പര്‍ പരിധിക്ക് പുറത്തായിരുന്നു. അവസാനമായി തന്‍റെ ഭര്‍ത്താവിനോട് സംസാരിക്കാനുള്ള അവസരം പോലും വിധി തട്ടിയെടുത്തുവെന്ന് കലാവതി കണ്ണീരോടെ പറഞ്ഞു. ഭീകരാക്രമണം നടന്ന ദിവസം രാത്രി 11ഓടെയാണ് കലാവതി കാര്യങ്ങള്‍ അറിയുന്നത്.

അതിര്‍ത്തിയില്‍ ജവാന്മാര്‍ മരിക്കുന്നതിനെതിരെയും കലാവതി പ്രതികരിച്ചു. എപ്പോഴും അതിര്‍ത്തി കാക്കുന്നവര്‍ കൊല്ലപ്പെടുന്നെങ്കില്‍ അവരെ വീടുകളിലേക്ക് തിരിച്ച് അയക്കണം. കുറഞ്ഞ പക്ഷം അവരുടെ കുടുംബങ്ങളെ നോക്കാന്‍ എങ്കിലും സാധിക്കും.

ഗുരു ശ്രീനഗറില്‍ ആയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പുല്‍വാമയിലേക്ക് പോകുന്നുവെന്നത് തന്നെ അറിയിച്ചിരുന്നില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല തരം അവസ്ഥകളില്‍ ഗുരു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനായി പോരാടിയ തന്‍റെ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുന്നു. എന്നാല്‍, ഗുരുവിനെ സംരക്ഷിക്കാന്‍ ആര്‍ക്കുമായില്ലെന്നും കലാവതി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends