Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

ലേബര്‍ ക്യാമ്പില്‍ കരുതലോടെ... പണം വാരുന്ന മരങ്ങളല്ല പ്രവാസികള്‍; വീടിനും നാടിനും കഷ്ടപ്പെടുന്ന പ്രവാസികളുടെ ദുരിതം കണ്ടറിഞ്ഞ് കേന്ദ്രമന്ത്രി വി. മുരളീധരന്‍; ഇങ്ങനെ രാജ്യത്തിനായി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പ്

15 JUNE 2019 03:06 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ വേദനയറിണമെങ്കില്‍ ഒരു പ്രവാസിയാകണമെന്നാണ് ഗള്‍ഫിലെ ചൊല്ല്. നാട്ടില്‍ കുടുംബാംഗങ്ങള്‍ അടിച്ച് പൊളിക്കുമ്പോള്‍ ഗള്‍ഫില്‍ ഓരോ പ്രവാസിയും അനുഭവിക്കുന്ന വേദന ഒന്നു വേറെയാണ്. മരുഭൂമിയിലെ ചൂടും തണുപ്പുമേറ്റ് അധ്വാനിക്കുന്നവരെ പലരും കാണാറില്ല. എന്നാല്‍ അധികാരമേറ്റ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ദുബായ് ലേബര്‍ ക്യാമ്പിലെത്തി ദുരിതം നേരിട്ടറിഞ്ഞിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അല്‍ഫോണ്‍സ് കണ്ണന്താനമല്ല വി. മുരളീധരന്‍ എന്ന് മലയാളികള്‍ വളരെ വേഗം തിരിച്ചറിയുകയാണ്.

അംബര ചുംബികളിലും വേഗമാര്‍ഗങ്ങളിലും ഏത് അത്തറിട്ട് മായ്ചാലും അവരുടെ വിയര്‍പ്പിന്റെ ഗന്ധം മാഞ്ഞു പോകില്ല. ഇങ്ങനെ രാജ്യത്തിന് പുറത്ത് പോയി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വി. മുരളീധരന്‍ ദുബായിലെ ലേബര്‍ ക്യാമ്പില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. നൈജീരിയന്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി എത്തിയത്.

പിന്നീട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗര സ്വീകരണവും നല്‍കി. ഇതിന് ശേഷമാണ് അദേഹം ദുബായിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനം നടത്തിയത്. തൊഴിലാളികള്‍ക്കൊപ്പമാണ് അദേഹം ഉച്ചഭക്ഷണം കഴിച്ചത്. വിദേശകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം വി. മുരളീധരന്‍ പങ്കെടുക്കുന്ന യുഎഇയിലെ ആദ്യ പൊതു പരിപാടിയാണ് ഇത്.

വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്


മരുഭൂമിയിലെ ചൂടും പൊടിക്കാറ്റും സഹിച്ച്, അതെല്ലാം മറന്ന് കുടുംബത്തിന്റെ നിലനില്‍പ്പിനായി കാശയക്കുന്നതില്‍ സംതൃപ്തി കാണുന്ന, അദ്ധ്വാനിക്കുന്ന, ഇന്ത്യാക്കാരായ ഒരു വലിയ വിഭാഗത്തിന്റെ നെടുവീര്‍പ്പുകള്‍ കാണാം ദുബായിയിലെ ലേബര്‍ ക്യാമ്ബുകളില്‍.... 

ദുബായിയില്‍ ആഡംബരമായി പൊങ്ങി നില്‍ക്കുന്ന അംബരചുംബികളിലും വേഗമാര്‍ഗ്ഗങ്ങളിലും ഏത് അത്തറിട്ട് മായ്ചാലും അവരുടെ വിയര്‍പ്പിന്റെ ഗന്ധം മാഞ്ഞു പോകില്ല. ഇങ്ങനെ രാജ്യത്തിന് പുറത്ത് പോയി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പ്. അവന്റെ അല്ലെങ്കില്‍ അവളുടെ പ്രശ്‌നങ്ങളുടെ പരിഹാര കേന്ദ്രവും അഭയം പ്രാപിക്കാവുന്ന വിശ്വസ്ത കരങ്ങളുമായിരിക്കും വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ഓരോ സ്ഥാപനങ്ങളും. നൈജീരിയയില്‍ നിന്നുള്ള മടക്കയാത്രയിലാണ് ദുബായിയിലെ എവര്‍ സെന്റായിയുടെ 1500 ഓളം വരുന്ന തൊഴിലാളികളുടെ ലേബര്‍ ക്യാമ്ബ് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായത്. അതൊരു അനുഭവമായി മാറുകയായിരുന്നു. അവര്‍ക്കൊപ്പം, അവരിലൊരാളായി, അവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും പങ്കു വച്ച് , അവരോടൊപ്പം ഭക്ഷണം കഴിച്ച്, ഒരു മണിക്കൂറിലധികം സമയം അവിടെ ചെലവഴിക്കാന്‍ എനിക്ക് സാധിച്ചു. പല സംസ്ഥാനങ്ങളില്‍ നിന്നായി ഇന്ത്യയുടെ ഒരു പരിശ്ചേദം തന്നെ ആ ലേബര്‍ ക്യാമ്ബിലുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ചെലവഴിക്കാന്‍ സാധിച്ച നിമിഷങ്ങള്‍ക്കും, ഒരു സഹോദരനെപ്പോലെ അവരെനിക്ക് നല്‍കിയ ഭക്ഷണത്തിനും സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിനും ഞാന്‍ നന്ദി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (3 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (18 minutes ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (31 minutes ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (43 minutes ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (46 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (1 hour ago)

മോഹന്‍ ഭാഗവത് എത്തും  (2 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (4 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (5 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (5 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (5 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (6 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (6 hours ago)

Malayali Vartha Recommends