മസ്കത്തില് തിരുവനന്തപുരം സ്വദേശി മരിച്ചു
ഹൃദയാഘാതം മൂലം മൂലം മസ്കത്തില് തിരുവനന്തപുരം സ്വദേശി മരിച്ചു. ശാസ്തമംഗലം സ്വദേശി വേണുഗോപാല്‍ (58) ആണ് മരിച്ചത്. വാദി കബീറിലെ താമസ സ്ഥലത്ത് ശനിയാഴ്ച രാത്രിയാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്.
ഉച്ച ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങവെ ഹൃദയാഘാതമുണ്ടായതാണെന്നാണ് കരുതുന്നത്. രാത്രി ഫോണില്‍ വിളിച്ചിട്ടും കിട്ടാഞ്ഞതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha