സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ കുടുങ്ങിയ തീര്‍ഥാടകര്‍ക്ക് സഹായവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. സൗദിയില്‍ കുടുങ്ങിയ ഏകദേശം 4,000 ഇന്ത്യന്‍ ഉംറ തീര്‍ഥാടകരില്‍ 3,000 പേരെ ഇതിനകം നാട്ടിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു.
ശേഷിക്കുന്ന തീര്‍ഥാടകരെയും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ഉംറ വീസയ്ക്ക് മൂന്നുമാസത്തെ കാലാവധിയുള്ളതിനാല്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതുമൂലം കൂടുതല്‍ ദിവസം തങ്ങേണ്ടി വരുന്നത് തീര്‍ഥാടകര്‍ക്ക് പിഴ ബാധ്യതയുണ്ടാക്കില്ലെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. വീസ കാലാവധി അവസാനിച്ചവര്‍ക്കും പിഴയില്ലാതെ മടങ്ങാനുള്ള പ്രത്യേക സംവിധാനം സൗദി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























