Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ

25 OCTOBER 2026 01:09 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. റിയാദ്, ദമാം നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നവംബര്‍ 7 വരെയും ജിദ്ദയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെയും റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു.

ഇന്‍ഡിഗോ, ആകാശ എയര്‍ തുടങ്ങിയ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാരും ഉംറ തീര്‍ത്ഥാടകരും ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്. യാത്ര മുടങ്ങിയ ഇന്ത്യക്കാര്‍ക്ക് സഹായം ഉറപ്പാക്കാന്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സിലൂടെ അറിയിച്ചു. ഒക്ടോബര്‍ 24നോ അതിനു മുമ്പോ ടിക്കറ്റ് സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരിച്ചുവാങ്ങുകയോ ചെയ്യാം. റിയാദ്, ദമാം നഗരങ്ങളിലേക്ക് നവംബര്‍ ഏഴ് വരെയുള്ള തീയതികളില്‍ യാത്ര നിശ്ചയിച്ചിട്ടുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സൗദി അറേബ്യയിലെ സര്‍വീസ് നടത്തുന്ന മറ്റേതെങ്കിലും എയര്‍ ഇന്ത്യ സ്‌റ്റേഷനില്‍നിന്ന് യാത്ര പുനഃക്രമീകരിക്കാം. സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് ഒറ്റത്തവണ സൗജന്യ ബുക്കിംഗ് അനുവദിക്കും. നവംബര്‍ 21 വരെയുള്ള യാത്രകള്‍ക്കാണ് ഈ സൗകര്യം.

ജിദ്ദയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ഒക്ടോബര്‍ 31 വരെയുള്ള ടിക്കറ്റുകള്‍ എടുത്തവര്‍ക്കും സമാനമായ സൗകര്യമുണ്ട്. നവംബര്‍ 14 വരെയുള്ള യാത്രകള്‍ക്കായി ടിക്കറ്റ് പുനഃക്രമീകരിക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസും സമാനമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (19 minutes ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (37 minutes ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (43 minutes ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (1 hour ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (1 hour ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (1 hour ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (2 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (2 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (2 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (2 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (3 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (3 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (4 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (4 hours ago)

Malayali Vartha Recommends