Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ത​കി​ടം​മ​റി​ച്ച്​ ര​ണ്ടു​ വ​ർ​ഷം മു​മ്പ്​ ബേക്ക​റി​യു​ടെ താ​ളം​തെ​റ്റി!! ശ​മ്പ​ള കു​ടി​ശ്ശി​ക​യും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ല​ഭി​ക്കാ​നു​ള്ള​തെ​ല്ലാം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന കോ​ട​തി​വി​ധി കൈ​യി​ൽ​വെ​ച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ മലയാളികൾ ഉൾപ്പെടെ 30ഓളം ബേക്കറി തൊഴിലാളികൾ

20 AUGUST 2019 03:13 PM IST
മലയാളി വാര്‍ത്ത

പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടല്‍ കടന്നെത്തുന്ന പ്രവാസി എന്നും പ്രാരബ്ദങ്ങളുടെ ഭാണ്ഡവും പേറുന്നുണ്ട്. പുതിയ ലോകത്ത് എത്തുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കുമുന്നില്‍ ചിലപ്പോഴെങ്കിലും അവര്‍ പകച്ചുപോകും. ഇപ്പോഴിതാ സൗദി അറേബിയയിൽ ശ​മ്പ​ള കു​ടി​ശ്ശി​ക​യും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ല​ഭി​ക്കാ​നു​ള്ള​തെ​ല്ലാം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന കോ​ട​തി​വി​ധി കൈ​യി​ൽ​വെ​ച്ച്​ അ​നാ​ഥ​രാ​യി അ​ല​യു​ക​യാ​ണ്​ ഒ​രു പ​റ്റം തൊ​ഴി​ലാ​ളി​ക​ൾ. സ്​​പോ​ൺ​സ​ർ രാ​ജ്യം​വി​ട്ട​തോ​ടെ ത​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കാ​നു​ള്ള​തെ​ല്ലാം എ​വി​ടെ​നി​ന്ന്​ കി​ട്ടു​മെ​ന്ന​റി​യാ​തെ ഉ​ഴ​ലു​ക​യാ​ണി​വ​ർ. കെ.​എം.​സി.​സി​യു​ടെ അ​ദാ​ല​ത്തി​ൽ ഹ​മീ​ദ്​ വ​ട​ക​ര​യും ഷാ​ജി മ​തി​ല​ക​വു​മാ​ണ്​ ഇ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

ഖ​ത്വീ​ഫ്​ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഇ​വ​ർ. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ന​ല്ല രീ​തി​യി​ൽ ന​ട​ന്നി​രു​ന്ന ബേ​ക്ക​റി ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷം മു​ത​ലാ​ണ്​ താ​ളം തെ​റ്റി​ത്തു​ട​ങ്ങി​യ​ത്. കി​ത​ച്ചു​കി​ത​ച്ച്​ മു​േ​ന്നാ​ട്ടു​പോ​യ സ്​​ഥാ​പ​നം ക​ഴി​ഞ്ഞ ഒരു മാ​സ​ത്തി​നു​മു​മ്പ്​ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്​​തു. 10 മു​ത​ൽ 25 വ​ർ​ഷം വ​രെ​യാ​യി സ്​​ഥാ​പ​ന​ത്തി​ൽ ജോ​ലി​യെ​ടു​ത്തി​രു​ന്ന​വ​രാ​ണ്​ ഇ​വ​ർ. ആ​ദ്യ​മൊ​ക്കെ ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​ലൊ​രി​ക്ക​ൽ ശ​മ്പ​ളം കി​ട്ടി​യി​രു​ന്നു. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ക​മ്പ​നി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. പി​രി​ഞ്ഞു​പോ​കു​േ​മ്പാ​ൾ ക​മ്പ​നി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​ങ്ങ​ളാ​യി​രു​ന്നു അ​ധി​കം പേ​രു​ടെ​യും പ്ര​തീ​ക്ഷ. എ​ന്നാ​ൽ, എ​ല്ലാ പ്ര​തീ​ക്ഷ​ക​ളെ​യും ത​കി​ടം​മ​റി​ച്ചാ​ണ്​ ര​ണ്ടു​ വ​ർ​ഷം മു​മ്പ്​ ​േബ​ക്ക​റി​യു​ടെ താ​ളം​തെ​റ്റി​യ​ത്.

സ്​​പോ​ൺ​സ​ർ മ​റ്റു​ ചി​ല കേ​സു​ക​ളി​ൽ കു​ടു​ങ്ങി രാ​ജ്യം​വി​ട്ട​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. സ്​​ഥാ​പ​നം ഏ​ൽ​പി​ച്ച​വ​രു​ടെ കെ​ടു​കാ​ര്യ​സ്​​ഥ​ത​യാ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. 14 മാ​സ​ത്തി​ല​ധി​കം ശ​മ്പ​ളം കു​ടി​ശ്ശി​ക​യാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ സം​യു​ക്ത​മാ​യി തൊ​ഴി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ൾ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​ധി​ച്ച തു​ക ആ​രു ത​രു​മെ​ന്ന ചോ​ദ്യം മാ​ത്രം ബാ​ക്കി​യാ​വു​ക​യാ​ണ്. 15 വ​ർ​ഷ​മാ​യി ഇൗ ​ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി​നോ​ക്കു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി അ​ൻ​ഷാ​ദി​ന്​ 14 മാ​സ​ത്തെ ശ​മ്പ​ള കു​ടി​ശ്ശി​ക ഉ​ൾ​പ്പെ​ടെ 50,000 റി​യാ​ലാ​ണ്​ കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഹൃ​ദ്രോ​ഗ​ബാ​ധി​ത​നാ​യ നാ​ഗ​ർ കോ​വി​ൽ സ്വ​ദേ​ശി ച​ന്ദ്ര​ബാ​ബു​വി​നും സ​മാ​ന​മാ​യ വി​ധി​യു​ണ്ട്.

പ​േ​ക്ഷ, അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ തേ​ട​ണ​മെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ നി​ർ​േ​ദ​ശി​ച്ച​തോ​ടെ ഇ​യാ​ളെ ഹു​റൂ​ബാ​ക്കി​യ​തി​നു​ശേ​ഷം ഡീ​പോ​േ​ട്ട​ഷ​ൻ സ​െൻറ​ർ വ​ഴി എ​ക്​​സി​റ്റ​ടി​ച്ച്​ ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രു​െ​ട​യും ഇ​ഖാ​മ​ക​ൾ ഒ​ന്ന​ര​വ​ർ​ഷ​മാ​യി കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ട്. ചി​ല​രൊ​ക്കെ എ​ല്ലാം വേ​ണ്ട​ന്നു​വെ​ച്ച്​ പൊ​ലീ​സി​ൽ ഹാ​ജ​രാ​യി ജ​യി​ൽ വ​ഴി നാ​ട്ടി​ലേ​ക്കു​ പോ​യി. ത​ങ്ങ​ളു​ടെ ബാ​ക്കി​യു​ള്ള സ​മ്പാ​ദ്യ​മെ​ല്ലാം ഇ​വി​ടെ​യാ​ണ്. ഇ​തൊ​ഴി​വാ​ക്കി നാ​ട്ടി​ലെ​ത്തി​യാ​ൽ എ​ങ്ങ​നെ ജീ​വി​ക്കും -തൊ​ഴി​ലാ​ളി​ക​ൾ ചോ​ദി​ക്കു​ന്നു. സ്​​ഥാ​പ​നം പൂ​ട്ടി​യ​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും നി​ത്യ​ച്ചെ​ല​വി​നും​പോ​ലും ബു​ദ്ധി​മു​ട്ടു​ക​യാ​ണി​വ​ർ. കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു​കൊ​ടു​ത്ത ഭ​ക്ഷ​ണ​മാ​ണ്​ ഇ​വ​രു​ടെ പെ​രു​ന്നാ​ളു​കാ​ലം ക​ഴി​ച്ചു​കൂ​ട്ടി​യ​ത്. ചി​ല​ർ തൊ​ട്ട​ടു​ത്ത തോ​ട്ട​ങ്ങ​ളി​ൽ പ​ണി​ക്കു​പോ​കും. എ​ന്നാ​ൽ, ​രോ​ഗി​ക​ളാ​യ പ​ല​രും അ​തി​നും ക​ഴി​വി​ല്ലാ​തെ ക​ഴി​യു​ക​യാ​ണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (1 hour ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (1 hour ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (2 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (3 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (3 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends