മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം
ദുബായില്‍ ഡി.എസ്.എഫിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം. ഗുരുവായൂര്‍ സ്വദേശി റിയാസ് അലിയാണ് നേട്ടത്തിന് അര്‍ഹനായത്. അറ്റ്ലസ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങവെ ലഭിച്ച കൂപ്പണാണ് റിയാസിനെ സമ്മാനത്തിന് അര്‍ഹനാക്കിയത്. ദേരയില്‍ നടന്ന ചടങ്ങില്‍ അറ്റ്ലസ് ഗ്രൂപ് ചെയര്മാന് ഡോ.എം.എം. രാമചന്ദ്രന് റിയാസിന് സ്വര്‍ണം സമ്മാനിച്ചു.
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ സമ്മാന പദ്ധതിയിലൂടെ ദിനംപ്രതി ഒരോ കിലോ സ്വര്‍ണവും ഒരു കാരറ്റ് സോളിറ്റയര്‍ ഡയമണ്ടുമാണ് സമ്മാനമായി നല്‍കുന്നത്. അറ്റ്ലസ് ജ്വല്ലറിയടക്കം ഒട്ടുമിക്ക ഇന്ത്യന്‍ ജ്വല്ലറികളും സമ്മാന പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha