സൗദിയില്‍ വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലേക്ക് മലയാളത്തിലും പരാതിപ്പെടാം
സൗദിയില്‍ വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലേക്ക് മലയാളത്തിലും പരാതികള്‍ അറിയിക്കാന്‍ സൗകര്യമൊരുങ്ങുന്നു.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പരാതികള്‍ അറിയിക്കാം. വിളിക്കേണ്ട നമ്പര്‍ 19911. മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയും (ന്ദന്ദന്ദ.ണ്ഡഗ്മന്ഥന്റിനു.്രദ്ദഗ്നത്മ.ന്ഥന്റ) പരാതികള്‍ അറിയിക്കാമെന്ന് കസ്റ്റമര്‍ റിലേഷന്‍ വിഭാഗം ഉപമന്ത്രി സിയാദ് അല്‍ സെയ്ജ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീട്ടുജോലിക്കാര്‍ക്കായി പരാതി പരിഹാര സമിതികളുമുണ്ട്. മന്ത്രാലയ വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന ഫോമില്‍ സമിതികള്‍ക്കു പരാതി എഴുതി നല്‍കാം. വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച അഭിപ്രായങ്ങളും പരാ തികളും അറിയിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha