Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈറ്റില്‍ ആശ്രിത വിസയില്‍ ഇളവ് വരുന്നു

04 FEBRUARY 2015 11:11 AM IST
മലയാളി വാര്‍ത്ത.

വിദേശികള്‍ക്ക് ആശ്രിതവിസ അനുവദിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് കുടിയേറ്റവിഭാഗം. വിദേശികളുടെ കുടുംബത്തെയും മാതാപിതാക്കളെയും ആശ്രിത വിസയില്‍ കൊണ്ട് വരുന്നതിനുള്ള വിസ ഈ മാസത്തോടെ പുനരാരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയും കുടിയേറ്റവിഭാഗം അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മസാന്‍ അല്‍ ജറാ അല്‍ അബ വെളിപ്പെടുത്തി.
അതേസമയം മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. കൂടാതെ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനും തുടങ്ങിയ പുതിയ നിര്‍ദേശങ്ങളടക്കമുള്ള സമിതിയുടെ പഠനറിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ സബയ്ക്ക് സമര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം കുറഞ്ഞശമ്പളക്കാരായ വിദേശികളുടെ കുട്ടികളെക്കൊണ്ട് വരുന്നതിനുള്ള വിസ അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വദേശികളുടെ വീടുകളിലോ ഓഫീസിലോ ജോലി ചെയ്യുന്ന വിദേശതൊഴിലാളികളെ നേരിട്ട് ബാധിക്കാത്തവിധത്തിലാണ് പ്രത്യേക മാനണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കുന്നതിനുള്ള നിയമഭേദഗതിക്ക് മന്ത്രാലയം അന്തിമരൂപം നല്‍കിവരുന്നത് എന്നും ഷേഖ് മസാന്‍ വിശദീകരിച്ചു.
വിദേശ ജനസംഖ്യയിലുണ്ടായ വലിയ മുന്നേറ്റം കണക്കിലെടുത്താണ് വിദേശികളുടെ സന്ദര്‍ശക ആശ്രിതവിസ നല്‍കുന്നതില്‍ ചിലകര്‍ശനമായ നിബന്ധനകളോടെ പുനരാരംഭിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വിസ ഫീസ് ഈടാക്കുന്നതിനാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന. അതേസമയം നിര്‍ത്തലാക്കിയിരുന്ന തൊഴില്‍ വിസ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്ന അറിയിപ്പിന് തൊട്ട് പിന്നാലെ സന്ദര്‍ശകര്‍ക്ക് ആശ്രിതവിസയിലും ഇളവ് വരുത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വിദേശികള്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends