ജന ജീവിതം ദുസഹമാക്കി ഖത്തറില്‍ കൊടും തണുപ്പ്
ദിവസങ്ങള്‍ നീണ്ട ശക്തമായ പൊടിക്കാറ്റിന് ശേഷം ഖത്തറില്‍ തണുപ്പ് ശക്തമായി. ശക്തമായി വീശിയടിച്ച പൊടിക്കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയിരുന്നെങ്കിലും വരും ദിവസങ്ങളില്‍ കാറ്റു ദുര്‍ബലമായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രാജ്യത്തനുഭാവപ്പെട്ട ശക്തമായ പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതകളില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ അനുഭവപ്പെട്ട കാറ്റിനെ തുടര്‍ന്നു പലയിടങ്ങളിലും മണല്‍ അടിഞ്ഞു കൂടിയതാണ് ഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ രാത്രിയിലെ താപനില പത്തു ഡിഗ്രിക്കും താഴെയെത്തിയതും ജനജീവിതം ദുസ്സഹമാക്കി. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ദിശയിലെത്തിയ സൈബീരിയന്‍ കാറ്റാണ് ഖത്തറിലെ കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാക്കിയതെന്നാണ് സൂചന.
എന്നാല്‍ ഇന്നുമുതല്‍ അന്തരീക്ഷം തെളിയുമെന്നും തണുപ്പ് തുടരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. പോടിക്കാറ്റുള്ളപ്പോള് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കടല്‍ ക്ഷോഭിച്ചതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha