Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

അധികാരമേറ്റടുക്കലിന്റെ ആഘോഷത്തില്‍ കോടികള്‍ വിതരണം ചെയ്ത് സല്‍മാന്‍ രാജാവ്

26 FEBRUARY 2015 11:28 AM IST
മലയാളി വാര്‍ത്ത.

ദുബായിലെ നോട്ട് മഴയ്ക്ക് ശേഷം സൗദിയിലും നോട്ട് മഴ. സൗദിയില്‍ പുതിയ രാജാവ് അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ആഘോഷത്തിലാണ് രണ്ട് ലക്ഷം കോടി രൂപ സമ്മാനങ്ങളായി നല്‍കിയത്. തന്റെ കിരീടധാരണത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായിയാണ് സല്‍മാന്‍ രാജാവ് ഇപ്രകാരം ചെയ്തത്. രാജാവ് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രണ്ടു മാസത്തെ ശമ്പളം അധികമായി നല്‍കി. സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതേപ്രകാരം നല്‍കി. സര്‍ക്കാര്‍ ചെലവില്‍ സ്വദേശത്തും വിദേശത്തും പഠിക്കുന്ന സൗദിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും കിട്ടി കുറേ.. .

\'പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങള്‍ ഇതിലേറെ അര്‍ഹിക്കുന്നു. ഞാന്‍ തന്നത് എത്രയാണെങ്കിലും അത് നിങ്ങള്‍ അര്‍ഹിക്കുന്നതിനോളം വരില്ല.\' സല്‍മാന്‍ രാജാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വാചകം മൂന്നര ലക്ഷത്തിലേറെ പേരാണ് ഷെയര്‍ ചെയ്തത്. അപ്രതീക്ഷിതമായി കയ്യിലെത്തിയ വന്‍ തുക ആഢംബര വസ്തുക്കളും സ്മാര്‍ട്ട് ഫോണുകളും വാങ്ങാനും വിദേശ വിനോദ യാത്രകള്‍ക്കും മറ്റുമായി ചെലവഴിക്കുന്ന തിരക്കിലാണിപ്പോള്‍ സൗദികള്‍. ചില പുരുഷ പ്രജകള്‍ രണ്ടാമത്തേയും മൂന്നാമത്തേയും വിവാഹങ്ങള്‍ക്കായി തുകമാറ്റിവെയ്ക്കുന്നുമുണ്ട്.


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും വാരിക്കോരി നല്‍കിയതിനു പുറമെ സാഹിത്യ, കായിക, സാംസ്‌കാരിക സംഘടനകള്‍ക്കും ക്ലബുകള്‍ക്കും രാജാവിന്റെ വക വന്‍ സമ്മാനത്തുകകളുണ്ട്. സൗദിയിലെ മുപ്പത് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ശമ്പളം പുതിയ ആവേശം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങള്‍ക്കു ലഭിച്ച സമ്മാനം സൗദികള്‍ സോഷ്യല്‍ മീഡിയയിലും വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. പുത്തന്‍ റിയാല്‍ നോട്ടുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന വീഡിയോ ഒരു പൗരന്‍ പോസ്റ്റ് ചെയ്തിരുന്നു.


സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നുണ്ട് . ഇതെല്ലാം ആയതോടെ സൗദിയിലാകെ ആഘോഷമാണിപ്പോള്‍. 90കാരനായിരുന്ന അബ്ദുല്ല രാജാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് 79കാരനായ സല്‍മാന്‍ രാജാവ് കഴിഞ്ഞ മാസമാണ് അധികാരമേറ്റത്. ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ പുതുതായെത്തുന്ന രാജാക്കന്മാര്‍ പണം വാരിക്കോരി കൊടുക്കുന്നത് കാലങ്ങളായുള്ള ഒരു തന്ത്രമാണ്. ഇത് ഫലിക്കുകയും ചെയ്യുന്നുണ്ട്. വിവിധ കമ്പനികള്‍ രാജാവിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കൂറ്റന്‍ ബില്‍ബോഡുകളാണ് തെരുവോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (20 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (21 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (33 minutes ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (1 hour ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (1 hour ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (2 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends