ഷാര്‍ജ വ്യവസായ മേഖലകളിലെ വെയര്‍ഹൗസുകളില്‍ കവര്‍ച്ച നടത്തിയ മൂന്ന് ഇന്ത്യക്കാര്‍ പിടിയില്‍

ഷാര്‍ജ വ്യവസായ മേഖലകളിലെ വെയര്‍ഹൗസുകളില്‍ കവര്‍ച്ച നടത്തിയ മൂന്ന് ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ഐന്‍, ദുബായ് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
വ്യവസായ മേഖലകളിലെ വെയര്‍ഹൗസുകളില്‍ മോഷണം പതിവായതിനെ തുടര്‍ന്ന് പൊലീസിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. കാവല്‍ക്കാര്‍ ഉറങ്ങുന്ന സമയത്ത് വെയര്‍ഹൗസിന്റെ പൂട്ടു പൊളിച്ചായിരുന്നു കവര്‍ച്ച. വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങള്‍ ഇത്തരത്തില്‍ നഷടപ്പെട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഇവരുടെ മൊഴിയനുസരിച്ചാണ് മൂന്നാമത്തെയാളെ പിടികൂടിയത്. ഇവരില്‍ നിന്ന് കവര്‍ച്ചാ മുതലുകള്‍ പിടിച്ചെടുത്തു. ദുബായ്, അല്‍ഐന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha