Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാലു മാസത്തിനിടെ സൗദിയില്‍നിന്ന് നാടു കടത്തപ്പെട്ടവര്‍ രണ്ടു ലക്ഷമെന്ന് റിപ്പോര്‍ട്ട്

07 MARCH 2015 01:19 PM IST
മലയാളി വാര്‍ത്ത.

താമസ, തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ ഹിജ്‌റ വര്‍ഷത്തിന്റെ ആദ്യ നാലു മാസത്തിനിടെ സൗദിയില്‍ നിന്നു രണ്ടുലക്ഷത്തിലേറെ വിദേശികളെ നാടുകടത്തിയതായി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. ജനുവരി 21 മുതല്‍ ഈ മാസം മൂന്നുവരെ ദിനംപ്രതി ശരാശരി 1500-2000 പേരെയാണ് നാടുകടത്തുന്നതെന്നും വകുപ്പ് മക്ക മേഖലാ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖലാഫല്ല അല്‍ തുവൈറെഖി പറഞ്ഞു. കഴിഞ്ഞ മാസം മദീന, ബഹ എന്നിവിടങ്ങളില്‍നിന്നായി 6,654 അനധികൃത തൊഴിലാളികളെയാണ് പൊലീസ് പിടികൂടിയത്. രാജ്യത്ത് അനധികൃതമായി കഴിയുന്നവരെ കണ്ടെത്തുന്നതിനായി ആരംഭിച്ച പരിശോധനയില്‍ മദീനയില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമായി ഇതുവരെ 48,773 പേരെ പിടികൂടി. അറസ്റ്റിലാകുന്നവരെ നിയമനടപടികള്‍ക്കുശേഷം സര്‍ക്കാര്‍ ചെലവില്‍ നാടുകടത്തുകയാണു ചെയ്യുന്നത്.

രാജ്യസുരക്ഷയും സ്വദേശിവല്‍ക്കരണവും മുന്‍നിര്‍ത്തി അനധികൃത താമസക്കാരെ പിടികൂടുന്ന നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇതിനായി 37 പ്രത്യേക കമ്മിറ്റികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. പിടികൂടുന്നവരെ പാര്‍പ്പിക്കുന്നതിനായി വിവിധ ഭാഗങ്ങളിലായി 43 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 13 എണ്ണം റിയാദിലും നാലെണ്ണം മക്കയിലുമാണ്. വിവിധ രാജ്യങ്ങളുടെ എംബസികളുമായും വിമാനക്കമ്പനികളുമായും സഹകരിച്ചാണ് നാടുകടത്തല്‍ നടപടി വേഗത്തിലാക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (20 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (39 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (47 minutes ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (55 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (1 hour ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (2 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (4 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends