മെറ്റല്‍ സിലിണ്ടര്‍ നല്‍കി ഷഫാഫ് എടുത്താല്‍ 100 റിയാല്‍ കിഴിവ്

പാചകവാതകം നിറച്ച സുതാര്യ പ്ലാസ്റ്റിക് സിലിണ്ടറുകളിലേക്ക്(ഷഫാഫ്) ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഖത്തറിലെ ഇന്ധനവിതരണ ചുമതലയുള്ള വൊക്വോദ് പുതിയ പ്രചാരണം തുടങ്ങി. ഇതിനായി പഴയ ലോഹ സിലിണ്ടറുകള്‍ നല്‍കി ഷഫാഫ് സിലിണ്ടറുകള്‍ മാറ്റിയെടുക്കുന്നവര്‍ക്ക് നൂറു റിയാല്‍ കിഴിവ് പ്രഖ്യാപിച്ചു. ഷഫാഫ് സിലിണ്ടറിന്റെ യഥാര്‍ഥവില 365 റിയാലാണ്.
ലോഹ സിലിണ്ടര്‍ നല്‍കി ഷഫാഫ് എടുക്കുന്നവര്‍ 265 റിയാല്‍ നല്‍കിയാല്‍ മതി. മേയ് 31വരെ ഈ കിഴിവു ലഭിക്കുമെന്ന് വൊക്വോദ് സെയില്‍സ് മാനേജര്‍ ബുള്‍ ഖാസിം അല്‍ ഷാബി അറിയിച്ചു. നാലുവര്‍ഷത്തിനുള്ളില്‍ ലോഹ സിലിണ്ടറുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് വൊക്വോദ് ലക്ഷ്യമിടുന്നത്. അല്‍ വജ്ബയില്‍ വൊക്വോദിന്റെ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha