ആരോഗ്യരംഗത്ത് വന്‍വികസനത്തിന് ഷാര്‍ജ-ദക്ഷിണ കൊറിയ കരാര്‍ .

നൂതനചികില്‍സാ സംവിധാനവും ഗവേഷണവും ഉള്‍പ്പെടെ ആരോഗ്യരംഗത്തു വന്‍മാറ്റത്തിനു വഴിയൊരുക്കുന്ന സുപ്രധാന കരാറില്‍ ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റി (എസ്എച്ച്എ)യും ദക്ഷിണകൊറിയന്‍ ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രാലയവും ഒപ്പുവച്ചു. കുട്ടികളിലെ ക്യാന്‍സര്‍ നിര്‍ണയത്തിനും ചികില്‍സയ്ക്കുമുള്ള ആധുനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു പുറമേ കൊറിയന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ മാതൃകയിലുള്ള പരിരക്ഷ ഷാര്‍ജയിലും നടപ്പാക്കാനാണു ധാരണ. കൊറിയന്‍ ആരോഗ്യമന്ത്രി മൂണ്‍ ഹ്യുങ്‌പ്യോ, എസ്എച്ച്എ ചെയര്‍മാന്‍ അബ്ദുല്ല അലി മഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു കരാര്‍ ഒപ്പുവച്ചത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടര്‍ച്ചയാണിത്. ആരോഗ്യരംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും രാജ്യാന്തര വിദഗ്ധരുടെ മേല്‍നോട്ടവും ഉറപ്പാക്കുകയാണു ലക്ഷ്യം. ആരോഗ്യരംഗത്തെ 13 മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കും. മേഖലയില്‍ മികച്ച ആരോഗ്യപരിചരണം കൂടുതല്‍ ഉറപ്പാക്കാന്‍ സഹകരണം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നതായി അബ്ദുല്ല അല്‍ മഹ്യാന്‍ പറഞ്ഞു. മാനേജ്‌മെന്റ്, സാങ്കേതികവിദ്യ, പരിശീലനം, നൂതന ഉപകരണങ്ങള്‍ തുടങ്ങി എല്ലാ മേഖലകളെയും കോര്‍ത്തിണക്കിയുള്ള സഹകരണത്തിനു പുറമേ അറിവുകള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യും. പ്രതിനിധി സംഘങ്ങളെ അയയ്ക്കുകയും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha