യൂത്ത് ഇന്ത്യ പ്രവാസി കലോത്സവം ഏപ്രില്‍ 17ന്

സര്‍ഗശക്തി സമൂഹ നന്മക്ക് എന്ന പ്രമേയവുമായി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം ഏപ്രില്‍ 17ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നീ സോണുകള്‍ തിരിച്ച് നടക്കുന്ന കലാ, വൈജ്ഞാനിക മത്സരങ്ങളില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ ഗ്രൂപ്പുകളിലായി മാപ്പിളപ്പാട്ട്, ലളിതഗാനം, ഗാന ചിത്രീകരണം, സ്‌കിറ്റ്, ടാബ്‌ളോ, പ്രച്ഛന്നവേഷം, കവിതാലാപനം, മലയാള പ്രസംഗം, ഇംഗ്‌ളീഷ് പ്രസംഗം, മലയാള പ്രബന്ധം, കഥാരചന, കവിതാരചന, വാര്‍ത്ത വായന, സംഘഗാനം, കൈയെഴുത്ത്, ആക്ഷന്‍ സോങ്, കളറിങ്, മെമ്മറി ടെസ്റ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ അരങ്ങേറും. കുവൈത്തിലെ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും പ്രായഭേദമന്യെ ചിത്രകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രരചന മത്സരവുമുണ്ടാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha