എണ്ണ വിലയിടിവ്: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കു സബ്‌സിഡി നിര്‍ത്തലാക്കാന്‍ നീക്കം

എണ്ണ വരുമാനത്തിലെ വന്‍ ഇടിവുമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിനു പ്രവാസികള്‍ക്കും സ്വകാര്യമേഖലയ്ക്കും സബ്‌സിഡി നിര്‍ത്ത ലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബഹ്‌റൈന്‍ ധനകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. സര്‍ക്കാരിന് കടമെടുക്കാവുന്ന തുക വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
കടമെടുക്കാവുന്ന തുകയുടെ പരിധി 500 കോടി ദിനാറില്‍നിന്ന് 700 കോടി ദിനാറാക്കി ഉയര്‍ത്താനാണു തത്വത്തില്‍ ധാരണയായിട്ടുള്ളത്. ഇത് അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്റില്‍ വോട്ടിനിട്ട് പാസാക്കേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളൊന്നും നഷ്ടമാകില്ല. സാമ്പത്തികപ്രതിസന്ധിക്കു പരിഹാരം കാണാന്‍ അവരെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.
എന്നാല്‍ രാജ്യത്തെ വിദേശികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും നിലവിലുള്ള സബ്‌സിഡികള്‍ റദ്ദാക്കുമെന്നും അവര്‍ വിവിധ സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുഴുവന്‍ തുകയും നല്‍കേണ്ടതായി വരുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി തരണംചെയ്യുന്നതിനു ചെലവു കുറയ്ക്കുന്നതടക്കമുള്ള മറ്റു പോംവഴികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എണ്ണയ്ക്കു ബാരലിന് 60 ഡോളര്‍ വില കിട്ടുമെന്ന കണക്കു കൂട്ടലിലാണു ബജറ്റ് തയാറാക്കിയത്. എന്നാല്‍ വിലയിടിവു കാരണം പദ്ധതി നടത്തിപ്പുകള്‍ക്കു കടം എടു ക്കല്‍ അനിവാര്യമായിരിക്കുകയാണ്. കടമെടുക്കുന്ന തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാതെവന്നാല്‍ അത് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി മുന്നറിയിപ്പുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha