കൊറോണ ബാധിതർ രാജ്യത്ത് 100 കടന്നു; ഇന്ത്യയിലേക്കുള്ള യാത്രകൾ വേണ്ടെന്ന് വേണ്ടെന്ന് രാഷ്ട്രങ്ങൾ, നെട്ടോട്ടത്തിൽ പ്രവാസികൾ

ലോകമാകെ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി ഉയർന്നിരിക്കുകയാണ്. ഇതേതുടർന്ന് പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലഭ്യമാകുന്ന വിവരം അനുസരിച്ച് മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം പത്തൊമ്പതില്‍ നിന്ന് 31 ആയി വര്‍ധിക്കുകയുണ്ടായി. എന്നാൽ വിചാരിക്കുന്നതിലും അപ്പുറം ആളുകളിലേക്ക് വളരെ വേഗത്തിൽ വൈറസ് ബാധിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 നെ കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉത്തരവ് തിരുത്തുകയായിരുന്നു.
കൊവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ധനസഹായം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കിയുള്ള പരിഷ്കരണമാണ് ഇതിലൂടെ നടത്തിയിട്ടുള്ളത് തന്നെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവരെ ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് നൽകാനാവുമെന്ന് ആദ്യം പുറത്തിറക്കിയ കേന്ദ്ര ഉത്തരവിൽ വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ ഈയൊരു സാഹചര്യത്തിൽ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയിലേക്കുള്ള നിരവധി സർവീസുകൾ നിർത്തിവയ്‌ക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി നിർദ്ദേശം പങ്കുവയ്ക്കുകയുണ്ടായി. ഇന്ത്യന്‍ ഇമിഗ്രേഷന്‍ ബ്യൂറോയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ നിര്‍ദേശം നൽകിയിരിക്കുന്നത്.
കൊറോണ വൈറസ്ബാധ ശക്തമായുള്ള ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവര്‍ കുറഞ്ഞത് 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം എന്നത് കർശനമായി തന്നെ പറയുകയാണ്. 2020 ഫെബ്രുവരി 15ന് ശേഷം ഈ രാജ്യങ്ങൾ സന്ദർശിച്ചവരും നിർബന്ധമായും 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഒമാന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാരോട് എംബസി ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും എംബസി ആറിയിച്ചു. കോവിഡ് 19 രോഗ ബാധയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും യാത്രാ, വീസാ വിലക്ക് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ക്കും +968 92769735, +968 95263759, +968 24695981, 80071234 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഒപ്പം ഇന്ത്യയില്‍ വീസ അനുവദിക്കുന്നത് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഡല്‍ഹിയിലെ ഒമാന്‍ എംബസി ഒമാന്‍ പൗരന്‍മാരോട് ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha