പറന്നുയരാൻ കൊതിച്ച് പ്രവാസികൾ. മുന്നോട്ട് പോകാൻ കർശന നിയന്ത്രണവുമായി ഗൾഫ് രാഷ്ട്രങ്ങൾ.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഗൾഫ് നാടുകളുടെ ശ്രമങ്ങൾ എല്ലാം തന്നെ ശക്തമായി മുന്നോട്ടുപോകുകയാണ്. മാർച്ച് 17 മുതൽ യു.എ.ഇ. വിസാ വിതരണം നിർത്തിയതാണ് ശനിയാഴ്ചത്തെ പ്രധാന നടപടി എന്നത്. ഞായറാഴ്ച കാലത്തുമുതൽ സൗദിയിൽ അന്താരാഷ്ട്ര വിമാനസർവീസുകളെല്ലാം നിലയ്ക്കുന്നതായിരിക്കും എന്ന തീരുമാനവും കൈകൊണ്ട് കഴിഞ്ഞു. അതോടൊപ്പം തന്നെ ഖത്തറിൽ ഇതിനകം രോഗബാധിതരുടെ എണ്ണം 337 ആയി എന്നതാണ് ആശങ്ക പടർത്തുന്നത്. നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്ന പ്രവാസികളുമായി ബന്ധപ്പെട്ടിരുന്നവരാണ് ഇവർ എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ കുവൈത്തിൽ ഒരു ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ ഒമാനിൽ ഒരു മാസത്തേക്ക് വിദ്യാഭ്യാസസ്ഥപനങ്ങൾ അടയ്ക്കുകയുണ്ടായി. ഞായറാഴ്ചമുതൽ ക്ലാസുകൾ നിർത്തിവെക്കാൻ സുപ്രീംകമ്മിറ്റി നിർദേശിക്കുകയും ചെയ്തു. ഒരുമാസത്തേക്കാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചത് തന്നെ. രാജ്യത്ത് കൊറോണ ബാധിതർ ഇരുപതായി ഉയരുകയും ചെയ്തു. റോയൽ ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. അതിനിടെ കോവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചെന്ന പ്രചാരണം റോയൽ ആശുപത്രി നിഷേധിക്കുകയുണ്ടായി. സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട രോഗി ഐ.സി.യു.വിൽ ചികിത്സയിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു.
നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്കൊഴികെ മറ്റെല്ലാ വിസകളും നൽകുന്നത് യു.എ.ഇ. താത്കാലികയി നിർത്തലാക്കുകയും ചെയ്തു. എന്നാൽ മാർച്ച് 17-നുശേഷം പുതിയ വിസയിൽ യു.എ.ഇ. യിലേക്ക് ആളുകൾക്ക് പ്രവേശനമുണ്ടാവില്ല എന്നതാണ്. എന്നാൽ ഇതിനോടകം തന്നെ വിസയെടുത്തവർക്ക് യാത്രാവിലക്കില്ല. യാത്രചെയ്യുന്നവർ അതാത് കേന്ദ്രങ്ങളിൽനിന്ന് വൈദ്യപരിശോധനകൾ പൂർത്തിയാക്കി വൈറസ് ബാധിതരല്ലെന്ന് ഉറപ്പാക്കുക തന്നെ ചെയ്യണം. ലബനൻ, തുർക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള എല്ലാ വിമാനസർവീസുകളും 17 മുതൽ റദ്ദാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഷാർജയിലെ പൊതുപരിപാടികളും ആഘോഷങ്ങളും നിർത്തിവെക്കാൻ ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ ഉത്തരവിട്ടു. ശനിയാഴ്ച പ്രാബല്യത്തിൽവന്ന ഉത്തരവ് ഈമാസം നീണ്ടുനിൽക്കുകായും ചെയ്യും. പൊതുപരിപാടികളും ആഘോഷങ്ങൾ കൊണ്ടാടുന്ന എമിറേറ്റിലെ ഹാളുകൾ, ഹോട്ടൽ, സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി ഹാളുകൾ എന്നിവിടങ്ങളെല്ലാം ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനാണ് തീരുമാനം മുന്നോട് വയ്ക്കുന്നത്. ഷാർജയിലെ പ്രധാന പൊതുപാർക്കുകളും അടച്ചിടുകയുണ്ടായി. നാഷണൽ പാർക്ക്, അൽ മഹ്ദ, അബു ഷഗാര, അൽ ഫഹ്‌യ പാർക്കുകളായ ഒന്ന്, രണ്ട്, അൽ നഹ്ദ, അൽ മംസാർ, അൽ സഫിയ, അൽ നാസിറിയ, അൽ മനഖ്, അൽ നാദ, അൽ ഫിഷ്, അൽ റോള, സ്ത്രീകൾക്ക് മാത്രമായ ഗ്രീൻ ബെൽറ്റ് എന്നീ പാർക്കുകളാണ് കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ടത്.
അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടാൻ വിനോദസഞ്ചാരവകുപ്പ് നിർദേശംനൽകിയിരിക്കുകയാണ്. ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, ലൂവ്ര് അബുദാബി, മനാറത് അൽ സാദിയാത്ത്, ഖസ്ർ അൽ ഹൊസൻ, കൾച്ചറൽ ഫൗണ്ടേഷൻ, അൽ ഐൻ പാലസ് മ്യൂസിയം, അൽ ഐൻ ഒയാസിസ്, അൽ ജാഹിലി കോട്ട, ഖസ്ർ അൽ മുവൈജി, ബൈത് അൽ ഔദ്, ബെർക്ലെ അബുദാബി, അൽ ഖതാര ആർട്ട് സെന്റർ, വാർണർ ബ്രോസ്, യാസ് വാട്ടർവേൾഡ്, ഫെറാരി വേൾഡ്, ക്ലൈമ്പ് എന്നീ കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ മാർച്ച് 31-വരെ അടച്ചിടുകായും ചെയ്യുന്നതായിരിക്കും.
https://www.facebook.com/Malayalivartha