Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോറോണയ്ക്ക് സൗദി അറേബ്യയുടെ സൗജന്യ ചികിത്സ; പ്രവാസികൾക്കും സ്വദേശികൾക്കും ചികിത്സ ഉറപ്പുവരുത്തി സൽമാൻ രാജാവ്, നിർണായക തീരുമാനത്തിൽ മനംനിറഞ്ഞ് പ്രവാസികൾ

31 MARCH 2020 05:08 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം തടയാൻ എല്ലാ ഗൾഫ് രാഷ്ട്രങ്ങളും കഠിനമായി തന്നെ പരിശ്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കോറോണ റിപ്പോർട്ട് ചെയ്ത രാജ്യമായ സൗദിയും കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുകയുണ്ടായി.ഇപ്പോഴിതാ രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ പൗരന്മാര്‍ക്കും കൊറോണ ചികിത്സ സൗജന്യമായി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിടുകയുണ്ടായി. ഒപ്പം നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്കുള്‍പ്പെടെ ചികിത്സ ലഭ്യമാക്കണമെന്ന് സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയുണ്ടായി. ഈ തീരുമാനം പ്രവാസികൾക്ക് ഏറെ നിർണായകമായി തീരുകയാണ്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വളരെ ആശ്വാസം പകരുന്ന വാർത്തയാണ്. ഒപ്പം ഇതിന്റെ ചുവടുപിടിച്ച് മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും പ്രവാസികൾക്ക് ഇളവ് രേഖപെടുത്തുമെന്ന് ഏവരും വിശ്വസിക്കുകയുമാണ്.

ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആണ് ഉത്തരവിനെ കുറിച്ച് അറിയിച്ചത്. നിയമലംഘകരായ പ്രവാസികള്‍ ചികിത്സക്കെത്തുമ്പോള്‍ നിയമ വശങ്ങളൊന്നും ചിന്തിക്കാതെ ചികിത്സ നല്‍കുകയും, പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കണക്കാകണമെന്നും ആരോഗ്യ മന്ത്രി പറയുകയുണ്ടായി. അതോടൊപ്പം തന്നെ കൊറോണ പ്രതിരോധത്തിനും ചികിത്സക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുളള സജീവമായ സഹകരണത്തെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു. രാജ്യം കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ മുന്‍കരുതലുകള്‍ കൈകൊണ്ടിരുന്നു. കോവിഡ് 19 സാഹചര്യവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി പറയുകയുണ്ടായി.

എന്നാല്‍ ഇതുവരെ കൊറോണ വൈറസിന് വാക്സിനുകളൊന്നും കണ്ടെത്താത്തത് ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രാജാവിന്റെ ഉത്തരവ് പ്രകാരം രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും, ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികള്‍കും കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ ചികിത്സക്കായി ചെല്ലാവുന്നതാണ്. ഒപ്പം ഇവർക്കും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതായിരിക്കും.

അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ ഇന്നലെ മാത്രം പുതുതായി 154 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1453 ആയി ഉയരുകയുണ്ടായി. തിങ്കളാഴ്ച 49 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 115 ആയിരിക്കുകയാണ്. 22 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും നല്ല ആരോഗ്യവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (5 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (26 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (48 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (51 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (54 minutes ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (2 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (3 hours ago)

Malayali Vartha Recommends