സാമൂഹ്യ വ്യാപന ഭീതിയില്‍ യുഎഇ യിലെ പ്രവാസികള്‍; ചികിത്സ ലഭ്യമാകാതെ നിരവധിയാളുകൾ; മെയ് മറന്നു പ്രവർത്തിച്ച് സന്നദ്ധ പ്രവർത്തകർ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച യു എ ഇയില്‍ പ്രവാസികള്‍ വലിയ ദുരിതത്തിലായിരിക്കുകയാണ് . രണ്ടായിരത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് ദിവസം മുമ്പാണ് എമിറേറ്റ്‌സില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചിട്ടും ആശുപത്രിയില്‍ ചികിത്സ തേടാനാകാതെ വലയുകയാണ് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍. ക്വാറന്റൈനെങ്കിൽ കഴിയാൻ പോലും സാഹചര്യം കിട്ടാതെ ദുരിതമനുഭവിക്കുന്ന ഇവര്‍ക്കായി ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകള്‍ അന്വേഷിക്കുകയാണ് സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും ഇപ്പോൾ . സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ രോഗം സ്ഥിരീകരിച്ചവരെ പോലും അധികൃതര്‍ മടക്കി അയക്കുന്ന സാഹചര്യമാണ് നിലവിൽ.. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാമ്പത്തിക ശേഷിയും ഇവരില്‍ പലര്‍ക്കുമില്ലഎന്നത് മറ്റൊരു യാഥാർഥ്യമാണ്..
ഓരോദിവസംകഴിയുന്തോറും പ്രവാസലോകത്ത് ഭീതിയും ആശങ്കയും ഏറുകയാണ്. കോവിഡ്-19 ബാധിതരുടെ എണ്ണം പെരുകുന്നതും ആഴ്ചകളായി നിശ്ശബ്ദമായി നിൽക്കുന്ന ഗൾഫ് നാടുകളിലെ ഭാവിജീവിതത്തെക്കുറിച്ചുള്ള ചിന്തകളും ചേർന്ന് എല്ലാ പ്രവാസികളും സമ്മർദത്തിലാണ്.
നാട്ടിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കുന്ന തീയതിയുടെ പ്രഖ്യാപനം കാത്താണ് വലിയൊരു വിഭാഗം നിൽക്കുന്നത്. നാട്ടിൽ ചെയ്തുതീർക്കാനുള്ള ഓരോ കാര്യങ്ങളോർത്ത് അവർ വേവലാതി പങ്കുവെക്കുന്നു. നാട്ടിൽനിന്നുള്ള മരുന്ന് കാത്തിരിക്കുന്നവരും ധാരാളം. രണ്ടോ മൂന്നോ മാസമെങ്കിലും കഴിയാതെ ജീവിതപശ്ചാത്തലങ്ങൾ പഴയതുപോലെ ആവില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. പക്ഷേ, അതിനുശേഷവും എന്തായിരിക്കും സ്ഥിതി എന്നതിനെക്കുറിച്ച് ആർക്കും ഒരു പിടിയുമില്ല. കോവിഡ് കാരണം രണ്ട് മലയാളികൾ മരിച്ചു. ആയിരത്തിലേറെപേർ വിവിധ ഗൾഫ് നാടുകളിലായി ചികിത്സയിലാണ്. ഒട്ടേറെപേർ നിരീക്ഷണത്തിലും. ഇന്ത്യക്കാർ കൂടുതലായുള്ള കേന്ദ്രങ്ങളിലാണ് ഇപ്പോൾ പല നാടുകളിലും വൈറസ്ബാധ പടരുന്നത്.
മാർച്ച് മുപ്പതിന് ആറ് ഗൾഫ് നാടുകളിലെയും മൊത്തം രോഗബാധിതരുടെ എണ്ണം 3,717 ആയിരുന്നു. അന്നത്തെ മരണസംഖ്യ പതിനെട്ടും. ഒരാഴ്ച പിന്നിടുമ്പോഴേക്കും അത് എണ്ണായിരത്തോടടുക്കുന്നു. മരിച്ചവരുടെ എണ്ണം 55-ഉം ആയി. ഇപ്പോഴും കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇന്ത്യക്കാർ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് രോഗബാധിതർ ഏറെയെന്ന് യു.എ.ഇ., കുവൈത്ത്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ പറയുന്നു.
ഇവരെല്ലാവരും തന്നെ കൂട്ടമായി താമസിക്കുന്നവരാണ്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടേതിന് സമാനമായ സാഹചര്യത്തിലാണ് പ്രവാസികൾ അന്യ നാടുകളിൽ താമസിക്കുന്നത് . പത്ത് പേര്‍ക്ക് കിടക്കാന്‍ സൗകര്യമുള്ള ഒരു ഹാളില്‍ ഇരുപത് പേരൊക്കെയാണ് താമസം എന്നതാണ് യാഥാർഥ്യം . . ഇവരില്‍ രോഗം ബാധിച്ചവര്‍ക്കും രോഗം പിടിപെട്ടുവെന്ന് സംശയിക്കുന്നവര്‍ക്കും ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമൊക്കെ ഒറ്റമുറി ലഭിക്കുമോയെന്നാണ് സന്നദ്ധ സംഘടനകള്‍ അന്വേഷിക്കുന്നത്.ദുബായ് ദേരയിൽ രോഗബാധിതരെ കണ്ടെത്താനുള്ള ആരോഗ്യ ക്യാമ്പുകൾക്ക് കുറേദിവസങ്ങളായി നേതൃത്വം നൽകിവന്ന മലയാളിയായ സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി രോഗലക്ഷണത്തോടെ ആസ്പത്രിയിലായത് സന്നദ്ധപ്രവർത്തകർക്ക് വലിയ ആഘാതമായി. ഒട്ടേറെ സാമൂഹികപ്രവർത്തകരും സംഘടനകളും എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ, വിശേഷിപ്പിച്ച് മലയാളികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചും രോഗലക്ഷണമുള്ളവരെ ആസ്പത്രികളിലെത്തിച്ചും അവർ പ്രവർത്തനം തുടരുന്നു.
പുറം ലോകം മനസിലാക്കിയതിനേക്കാള്‍ എത്രയോ ഭീകരമാണ്പല പ്രദേശങ്ങളിലെയും അവസ്ഥ. . എല്ലാ ആശുപത്രികളും നിറഞ്ഞിരിക്കുന്നതിനാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ പോലും ആശുപത്രിയിലെത്തിക്കാനാകാത്തതിനാല്‍ കനത്ത ജാഗ്രതയാണ് പ്രവാസികള്‍ പുലര്‍ത്തുന്നത്.
https://www.facebook.com/Malayalivartha