കോവിഡ്19 പശ്ചാത്തലത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നവർ അനവധി; നാടണയാൻ കൊതിച്ച് പ്രവാസികൾ, കുവൈത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് ചെറുതും വലുതുമായ സ്ഥാപനങ്ങൾ നിശ്ചലമായി

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് സ്വദേശത്ത് എത്താൻ ആഗ്രഹിക്കുന്നവരിൽ ഒട്ടുമിക്കപേരും നമ്മുടെ പ്രവാസി മലയാളികൾ തന്നെയാണ്. ഏറ്റവും കൂടുതൽ കൊറോണ സ്ത്രീയേകരിക്കുന്ന ഇന്ത്യക്കാരുള്ള കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടണയാൻ കൊതിക്കുന്ന ഏകദേശം 25000 ആളുകൾക്ക് പുറമെ കോവിഡ്19 പശ്ചാത്തലത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നവർ കൂടി അവരിൽ ഉണ്ട്.
അതോടൊപ്പം തന്നെ ഫെബ്രുവരി അവസാനം കുവൈത്തിൽ കോവിഡ് 19 പ്രത്യക്ഷപ്പെട്ടതോടെ രാജ്യത്ത് പൊതു അവധിയാണ് നിലനിൽക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ ചെറുതും വലുതുമായ സ്ഥാപനങ്ങൾ പലതും പ്രവർത്തിക്കുന്നില്ല. വിദ്യാലയങ്ങൾ തുറക്കുക ഇനി ഓഗസ്റ്റിൽ എന്നാണ് ലഭ്യമാൻകുന്ന വിവരം. അങ്ങനെ സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം എത്രയും പെട്ടന്ന് നാടണയുക എന്നതാണ് പലരുടെയും ആഗ്രഹം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് കുവൈത്ത് സർക്കാർ അനുവദിച്ച ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്ത് എത്തുന്നതിനുള്ള ആഗ്രഹം വർധിച്ചുവരികയാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് കർഫ്യുവും ലോക്ഡൌണും നിയന്ത്രണവും കാരണം തൊഴിൽ രഹിതരായവർക്ക് പ്രതിസന്ധി മറികടന്ന് സ്വദേശത്ത് എത്താനുള്ള ആഗ്രഹം മറ്റൊരിടത്ത്. ആയതിനാൽ തന്നെ എല്ലാംകൊണ്ടും സങ്കീർണമാണ് കുവൈത്തിലെ അവസ്ഥ എന്നത്. കോവിഡ് 19 വ്യാപനം ഭയന്നുള്ള പലായന താത്പര്യം എന്നതിനെക്കാൾ ജീവിക്കാനുള്ള സാഹചര്യം പരിതാപകരമാകുന്നു എന്ന ഭീതിയിലാണ് പലരും ഇപ്പോൾ ജീവിച്ചുപോരുന്നത്.
സാമ്പത്തിക പ്രതിസന്ധി ഉരുവായ സാഹചര്യത്തിൽ നിശ്ചിത ശതമാനം തൊഴിലാളികളോട് പിരിഞ്ഞുപോകാനോ അല്ലങ്കിൽ നാലോ അഞ്ചോ മാസം ശമ്പളരഹിത അവധിയിൽ പ്രവേശിക്കാനോ ആവശ്യപ്പെടുകയാണ് ഇപ്പോൾ ചില കമ്പനികൾ. അടച്ചുപൂട്ടിയ ബാർബർഷോപ്പുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയ ചെറുകിട സ്ഥാപനങ്ങളിലുള്ളവർക്ക് വരുമാനം ഇല്ലാതായിരിക്കുകയാണ്. തുടർന്ന് റസ്റ്ററൻറുകൾ പോലുള്ള സ്ഥാപനങ്ങളിൽ ശമ്പളം പകുതിയാക്കി.
ജീവനക്കാർക്ക് ശമ്പളം മാത്രമല്ല സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ വാടകപോലും നൽകാനാകാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം അവസ്ഥയിൽ താമസിക്കുന്ന റൂം വാടക നൽകുന്നതിനും പ്രയാസമുണ്ടായേക്കാവുന്നതാണ്. ചില വിദ്യാലയങ്ങൾ ഓൺലൈൻ പഠനം ആരംഭിച്ചുവെങ്കിലും ഫലപ്രാപ്തിയില്ല. എന്നാൽ ഓഗസ്റ്റ് വരെ കുവൈത്തിൽ കഴിയണമെന്ന അവസ്ഥയിൽ 18 ഇന്ത്യൻ സ്കൂളുകളിലെ 65000 കുട്ടികളും 4000ഓളം അധ്യാപക-അധ്യാപകേതര ജീവനക്കാരുമുണ്ട്. ഇതിൽ മഹാഭൂരിപക്ഷവും വേനൽ അവധിക്ക് നാട്ടിൽ പോകാൻ കാത്തിരിക്കുന്നവരാണ്.
അതേസമയം പലതരം രോഗങ്ങൾക്ക് ഇന്ത്യയിൽ തുടർചികിത്സ അനുഭവിക്കുന്ന വിഭാഗമാണ് അവസരം ലഭിച്ചാലുടൻ നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നവർ. ചുരുങ്ങിയ മാസത്തേക്കുള്ള മരുന്നുമായി എത്തിയവർ മരുന്ന് ലഭിക്കാത്ത സ്ഥിതിയിലായിട്ടുണ്ട് എന്നത് സങ്കീർണമാണ്.
https://www.facebook.com/Malayalivartha