പ്രവാസികളെ നെഞ്ചോട് ചേർത്ത് യുഎഇയുടെ ആ തീരുമാനം; കൈവിടില്ല പ്രവാസലോകം, കൊറോണ ഭീതിയിലും ഗൾഫിലുള്ളവർക്കും നാട്ടിലുള്ളവർക്കും സന്തോഷം

കോറോണയിൽ ഗൾഫ് രാഷ്ട്രം വലയുമ്പോഴും പ്രവാസികളെ കൈവിടാൻ തയ്യാറാകാതെ യുഎഇ. പ്രവാസികൾ പടുത്തുയർത്തിയ യുഎഇയുടെ നിർണായക തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുകയാണ്. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ തയ്യാറാവാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങളില്‍ നിന്ന് പിന്മാറുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന യുഎഇയുടെ നയം ഏറെ ഞെട്ടൽ ഉളവാക്കിയിരുന്നു. അതോടൊപ്പം തന്നെ ഭാവിയില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കുമെന്നും യുഎഇ പ്രഖ്യാപിച്ചത് പ്രവാസികളിൽ പ്രതിസന്ധി ഉരുവാക്കിയിരുന്നു.
എന്നാലിതാ യുഎഇയുടെ നയം ഏറെ വ്യക്തമാക്കുകയാണ്. എല്ലാത്തരം വിസകളുടെയും എന്‍ട്രി പെര്‍മിറ്റുകളുടെയും എമിറേറ്റ്സ് ഐഡിയുടേയും കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടിയിരിക്കുകയാണ് യുഎഇ. എന്നാൽ മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിക്കുന്ന എല്ലാ വിസകളുടെയും എന്‍ട്രി പെര്‍മിറ്റുകളുടെയും കാലാവധി ഇങ്ങനെ നീട്ടുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് കേണല്‍ ഖമിസ് അല്‍ കാബി അറിയിച്ചത്.
അതോടൊപ്പം തന്നെ ഈ ആനുകൂല്യം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസികള്‍ക്കും ലഭിക്കുമെന്ന് അറിയിക്കുകയുണ്ടായി. ഇതിനുപുറമെ മാര്‍ച്ച് ഒന്നിന് കാലാവധി അവസാനിക്കുന്ന എമിറേറ്റ് ഐഡികളും ഡിസംബര്‍ അവസാനം വരെ സാധുവായിരിക്കുന്നതായിരിക്കും. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്ത് എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പ്രവാസികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും അപേക്ഷകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തില്‍ ശ്രമം തുടരുകയാണ്.
രാജ്യത്തെ പൗരന്മാരുടെയും ഒപ്പം താമസക്കാരുടെയും സന്ദര്‍ശകരുടെയും താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കും. അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കാനും പൊതുജനങ്ങള്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ തങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha