ആശങ്ക വേണ്ട ; പ്രവാസികളുടെ തിരിച്ചുവരവ് ഇങ്ങനെയായിരിക്കും; മുൻഗണന ഗൾഫിലെ ഇന്ത്യക്കാർക്ക്

ഏറെ നാളായി നമ്മൾ ചർച്ച ചെയ്യുന്ന കാര്യമാണ് പ്രവാസികളുടെ തിരിച്ചു വരവിനെ കുറിച്ച് . എന്നാൽ പലപ്പോഴും പലരീതിയിലുള്ള വാർത്തകൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്നുമുണ്ട്. പ്രവാസികളുട മടങ്ങി വരവിനെ കുറിച്ച് വ്യക്തമായി തീരുമാനമാകാത്തതാണ് ഈ ആശങ്കകളുടെയും കാരണം . വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. തിരിച്ചുപോക്കിന് ഗൾഫിലെ ഇന്ത്യക്കാർക്കാണ് മുൻഗണന. എന്നാൽ, ഇന്ത്യയിലെ ലോക്ഡൗണിന് ശേഷം മാത്രമേ മടങ്ങി വരവ് തുടങ്ങൂ എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.. കേന്ദ്ര അംഗീകാരം കിട്ടുന്ന മുറക്ക് തിരിച്ചുകൊണ്ടുപോകൽ തുടങ്ങുമെന്ന് കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.
തിരിച്ചുവരുന്നവരിൽനിന്ന് തന്നെ വിമാനടിക്കറ്റ് തുക ഇൗടാകാണാൻ കേന്ദ്ര തീരുമാനം. . പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളുമായാണ് വരേണ്ടതെന്ന സുപ്രധാന നിർദേശവും ഇതോടൊപ്പമുണ്ട്. . ഇത് സൃഷ്ടിക്കുന്നത് വലിയ തോതിലുള്ള ആശങ്കയാണ് . കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്ക് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടുക പ്രയാസകരമാണ് എന്നിട്ടീക്കെ ഈ തീരുമാനത്തെ എങ്ങനെ നടപ്പിലാക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
നാട്ടിലെത്തുമ്പോൾ സമ്പർക്കവിലക്കിന് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണോ വീടുകളിലേക്കാണോ പറഞ്ഞുവിടേണ്ടത് എന്ന് തീരുമാനിക്കാനാണ് ഈ സർട്ടിഫിക്കറ്റ് എന്നാണ് സർക്കാർ ഭാഷ്യം .. പ്രവാസികളെ തിരിച്ചുകൊണ്ടുപോകാൻ വിമാനങ്ങൾക്ക് പുറമെ നാവികസേന കപ്പൽ ഉപയോഗിക്കാനും നിർദേശമുണ്ട്.
പ്രവാസികൾ ടിക്കറ്റെടുക്കുേമ്പാൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കാണ് എടുക്കേണ്ടത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനക്ക് വിപുല സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇവിടത്തെ പരിശോധനയിൽ രോഗലക്ഷണമില്ലെങ്കിൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
വീടുകളിൽ സൗകര്യമില്ലെങ്കിൽ സർക്കാർ നേരിട്ട് ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ കഴിയണം. അധികം കാലാതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കാൻ ആളുകൾ എത്താൻ പാടില്ല. സ്വന്തം വാഹനം വരികയാണെങ്കിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. നേരെ വീട്ടിലേക്ക് ചെല്ലണം. ആരെയും വഴിയിൽ സന്ദർശിക്കരുത്.
രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടി വരുന്നവരെ കൂടുതൽ പരിശോധനക്ക് വിധേയരാക്കും. ഇവരെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇവരുടെ ലഗേജുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സൂക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് തലത്തിൽ തന്നെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പല ഇടങ്ങളിലും പ്രത്യേക ഫോമുകൾ തയ്യാറാക്കി വിവര ശേഖരണം നടത്താനുള്ള പ്രവർത്തനങ്ങളും പഞ്ചായത്ത് മെമ്പർമാർ മുഖേന ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha