കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹവുമായി നോർക്കയിൽ അപേക്ഷ സമർപ്പിച്ചത് ഒരു ലക്ഷത്തിലധികം പ്രവാസി മലയാളികൾ

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹവുമായി നോർക്കയിൽ അപേക്ഷ സമർപ്പിച്ചത് ഒരു ലക്ഷത്തിലധികംപ്രവാസി മലയാളികൾ . നാട്ടിലേക്ക് മടങ്ങാൻ നോർക്ക റൂട്‌സ് വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. റജിസ്ട്രേഷൻ ആരംഭിച്ച് കേവലം അഞ്ചു മണിക്കൂറുകൊണ്ടാണ് ഇത്രയും പേർ മടങ്ങി വരാൻ താൽപര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ തിരിച്ചു കൊണ്ടുവരാനുള്ള തീരുമാനമായത് . www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്
ഇന്നലെ വൈകിട്ട് ആറര മുതലാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവർക്കും പ്രവാസികൾക്കും നാട്ടിലേക്ക് മടങ്ങുന്നതിനായി ഓൺലൈനായി പേര് റജിസ്റ്റർ ചെയ്യാനല്ല സൗകര്യം നൽകിയത്. റജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു മണിക്കൂർ കൊണ്ട് 1,00,755 ആയി. ഏറ്റവുമധികം പേർ യുഎഇയിൽ നിന്ന് , 45,430 പേരാണ് അപേക്ഷ നൽകിയത് ..ഖത്തറിൽ നിന്ന് 11,668 പേരും സൗദിയിൽ നിന്ന് 11,365 പേരും കുവൈറ്റിൽ നിന്ന് 6,350 പേരും ഒമാനിൽ നിന്ന് 4,375 പേരും ബഹ്റൈനിൽ നിന്ന് 2,092 പേരും റജിസ്റ്റർ ചെയ്തു.
കോവിഡ് നിയന്ത്രണാതീതമായി പടരുന്ന അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ 324 പേരും റജിസ്റ്റർ ചെയ്തു.
യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം യുകെയിൽ നിന്നാണ്, 621 പേർ. മലേഷ്യ, സിംഗപ്പൂർ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നൂറിലേറെ പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് എത്തിക്കുന്നത് പ്രായോഗികമല്ലെന്ന് പ്രവാസി പ്രമുഖരുമായുള്ള വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ പേർ നാട്ടിലെത്തുമെന്നു ഉറപ്പായി .. വിസിറ്റിങ്ങ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന നല്‍കുക. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമാണ് തിരികെയെത്തുന്നതിന് അനുമതി നല്‍കുന്നത്. തിരികെ പോരുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കും
ഇവരെയെല്ലാം ക്വാറന്റീനിൽ പാർപ്പിക്കുന്നതിന് ഇപ്പോൾ ഏർപ്പെടുത്തിയ സൗകര്യങ്ങൾ പര്യാപ്തമാവില്ലെന്ന ആശങ്കയാണ് ഇപ്പോൾ ഉള്ളത് വരും ദിവസങ്ങളിൽ എത്ര പേർ കൂടി റജിസ്റ്റർ ചെയ്യുന്നു എന്നു നോക്കി കൂടുതൽ ക്രമീകരണം ഏർപ്പെടുത്തേണ്ടി വരും.
മടങ്ങിയെത്തുന്നവര്‍ക്ക് പ്രവാസി സംഘടനകള്‍ എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ സ്‌ക്രീന്‍ ചെയ്യാന്‍ ആരോഗ്യവകുപ്പ് സംവിധാനമൊരുക്കും.
തിരികെയെത്തുന്നവരില്‍ രോഗലക്ഷണമില്ലാത്തവരെ വീടുകളിലേക്ക് അയക്കും. ഇത്തരക്കാര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളാരും വിമാനത്താവളത്തില്‍ എത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതി നേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha