പനിയും ചുമയുമടക്കം ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും കോവിഡ് പരിശോധനാ ഫലം രണ്ടുപ്രാവശ്യവും നെഗറ്റീവ്; ഒടുവില്‍ മരണത്തിന് കീഴടങ്ങി

കഴിഞ്ഞ ദിവസം ജർമനിയിൽ മരിച്ച അങ്കമാലി സ്വദേശിയായ നഴ്സിന് രണ്ട് പ്രാവശ്യവും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ. എന്നാൽ പനിയും ചുമയുമടക്കം ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തി.
മൂക്കന്നൂർ പാലിമറ്റം പ്രിൻസി സേവ്യർ ആണ് കൊളോണിൽ കോവിഡ് ബാധിതയായി മരിച്ചത്. 54 വയസ്സായിരുന്നു ..
മൂന്നാഴ്ച ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. മൂന്നാമത്തെ പരിശോധനയിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനായത് . ജർമനിയിലെ കൊളോണിൽ വൃദ്ധസദനത്തിൽ നഴ്സായി ജോലി ചെയ്തിരുന്നിടത്തു നിന്നാണ് രോഗം പകർന്നതെന്നാണ് കരുതുന്നത്. ഇവിടെ രോഗം ബാധിച്ച ആളുകളെ ശുശ്രൂഷിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെ ജോലിക്കു പോകുന്നത് നിർത്തുകയും പരിശോധനകൾ നടത്തുകയുമായിരുന്നു
രോഗം രൂക്ഷമായി ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ബന്ധുക്കളെ വിളിച്ച് സംസാരിച്ചിരുന്നു. പ്രിൻസിയും കുടുംബവും കഴിഞ്ഞ വർഷം സഹോദരപുത്രിയുടെ വിവാഹത്തോട് അനുബന്ധിച്ച് നാട്ടിൽ വന്നിരുന്നു. . ഭർത്താവ് വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യർ ജർമനിയിൽ തന്നെയാണുള്ളത്. മൃതദേഹം അവിടെത്തന്നെ സംസ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മകൾ ആതിര ലണ്ടനിൽ
https://www.facebook.com/Malayalivartha