റമസാൻ കാലമാണ്..ഒപ്പം കോവിഡും .. ഭക്ഷണക്രമത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വിശുദ്ധിയുടെ മാസമാണ് റമസാൻ. ആഹാര പദാര്‍ത്ഥങ്ങള്‍ വെടിഞ്ഞ് കഠിനമായ വ്രത നിഷ്ഠയോടെയാണ് ഏവരും നോമ്പ് എടുക്കുന്നുത്. ശാരീരിക സുഖങ്ങൾ ത്യജിച്ച് മനസ്സും ശരീരവും ഒരുപോലെ സംശുദ്ധമാക്കുകയാണ് പുണ്യമാസത്തിലൂടെ വിശ്വാസികൾ ലക്ഷ്യമിടുന്നത്.ആരോഗ്യ സംരക്ഷണത്തിന് ഉപവാസം അത്യാവശ്യമാണ്. മിക്കരോഗങ്ങള്‍ക്കും, ശരീര സംതുലനാവസ്ഥയ്ക്കും ഒക്കെ ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്..തുടര്‍ച്ചയായി 12 മണിക്കൂര്‍ ഉപവസിക്കുന്നതിലൂടെ ആമാശയത്തിലെ സൂക്ഷമസിരാ സന്ധികള്‍ ഭേദിക്കുകയും അസിറ്റോണിനു സമമായ ഒരു രാസപദാര്‍ത്ഥം ഉണ്ടായി അതു രക്തത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു. ഈ രാസപദാര്‍ത്ഥം ദഹനക്കേട്, കുടലിലുണ്ടാകുന്ന വ്രണം, അതിസാരം തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കും.
എല്ലാ വർഷത്തെയുംപോലെ സാഹചര്യങ്ങൾ അത്രകണ്ട് അനുകൂലമല്ല എന്നതാണ് ഇപ്പോൾ വിശ്വാസികളെ കുഴക്കുന്ന ഒരു പ്രധാന വസ്തുത. കോവിഡ് പശ്ചാത്തലം പരിഗണിച്ച് വ്രതമെടുക്കുന്ന നാളുകളിൽ നിരവധി ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
റമസാന്‍ നോമ്പെടുക്കുന്നവര്‍ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) നിര്‍ദേശം.
ദൈനംദിന ജീതത്തിൽ നിന്ന് പെട്ടെന്നുള്ള മാറ്റമാണ് വ്രതമാരംഭിക്കുന്നതിലൂടെ സംഭവിക്കുന്നത്. രാവിലെ മുതൽ രാത്രി വരെയുള്ള സമയത്തിനുള്ളിൽ മൂന്നിലധികം നേരമാണ് നാം മിക്കപ്പോഴും ഭക്ഷണം കഴിക്കാറുള്ളത്. വ്രതം ആരംഭിക്കുമ്പോൾ ഈ ഭക്ഷണക്രമം പാടേ മാറുന്നു. കോവിഡ് ബാധ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയമായതിനാൽ കോവിഡ് ബാധിതരും, നിരീക്ഷണത്തിലുള്ളവരും വ്രതമെടുക്കരുത്. കോവിഡ് രോഗികൾ നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്വ കൗൺസിലടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ള ആരോഗ്യസ്ഥിതി മോശമാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിട്ടുള്ളവരും നോമ്പെടുക്കേണ്ടതില്ല.
അമിത വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ ആറു മാസം വരെ നോമ്പെടുക്കരുത്. നോമ്പെടുത്താല്‍ നിര്‍ജലീകരണത്തിന് ഇടയാക്കുകയും ആരോഗ്യാവസ്ഥ സങ്കീര്‍ണമാകുകയും ചെയ്യും. പ്രമേഹ രോഗികളും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തണം.
നോമ്പെടുക്കുന്നവര്‍ പ്രഭാതഭക്ഷണം (അഥാന് ശേഷം), പ്രധാന ഭക്ഷണം (മഗ് രിബ് പ്രാര്‍ഥനക്ക് ശേഷം), മിതമായ ഭക്ഷണം (പ്രഭാതഭക്ഷണത്തിന് രണ്ട് മണിക്കൂറിന് ശേഷം), ലഘുഭക്ഷണം (രാത്രി 10നും 11നും ഇടയില്‍), സുഹൂര്‍ ഭക്ഷണം (ഫജ്ര്‍ പ്രാര്‍ഥനക്ക് മുമ്പ്) എന്നീ ക്രമത്തിലാകണം ഭക്ഷണം കഴിക്കേണ്ടത്.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ ശ്രദ്ധ വേണം. നോമ്പു തുറക്കുമ്പോള്‍ തന്നെ വെള്ളം, ഈന്തപ്പഴം സൂപ്പ് എന്നിവ മാത്രമാക്കുക. ഇഫ്താറില്‍ അമിതമായി ഭക്ഷണം കഴിയ്ക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, ശരീരഭാരം കൂടുക, ശ്വസനത്തിന് ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള ഭക്ഷണങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. സൂഹൂര്‍ ഭക്ഷണം പരമാവധി താമസിച്ചാക്കിയാല്‍ നോമ്പെടുക്കുമ്പോള്‍ ശരീരം കൂടുതല്‍ ഊര്‍ജസ്വലമാകാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തിനിടെ അമിതമായി വെള്ളമോ പഴച്ചാറുകളോ കഴിക്കരുത്. എന്നാല്‍ ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള സമയങ്ങളില്‍ പ്രതിദിനം 2-3 ലിറ്റര്‍ കുടിയ്ക്കുകയും വേണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ചിട്ടയായ ആഹാര ക്രമം അത്യാവശ്യമാണ്. വ്രതത്തിന്റെ തുടക്കവും ഒടുക്കവും ലഘു ഭക്ഷണം ഉപയോഗിക്കണം. അജീര്‍ണ്ണം ഉണ്ടാകുന്ന ഭക്ഷണം ഒഴിവാക്കണം. പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ റാഗി, കൂവ എന്നിവയും ഉപയോഗിക്കാം. ജ്യൂസിനേക്കോള്‍ പഴങ്ങള്‍ അതേപടി ഉപയോഗിക്കുന്നതാണ് ഉത്തമം.
വറുത്ത ഉപ്പേരികള്‍, അച്ചാറുകള്‍, ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുള്ള ഉപ്പ് കലര്‍ന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. ഉപ്പ് കൂടിയവ കഴിക്കുന്നത് കൂടുതല്‍ ദാഹത്തിന് ഇടയാക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഉയര്‍ന്ന തോതില്‍ കൊഴുപ്പും കലോറികളും അടങ്ങിയ ഭക്ഷണവും ഒഴിവാക്കാം. ചായ, കോഫി എന്നിവ ഒഴിവാക്കിയില്ലെങ്കില്‍ നോമ്പ് സമയത്ത് വിശപ്പ് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ശീതളപാനീയങ്ങളും മധുരമുള്ള പഴച്ചാറുകളും ഒഴിവാക്കണം.
കാരയ്ക്ക നോമ്പ് തുറക്കാന്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. ഇളനീര്‍ കഴിക്കുന്നതും നല്ലതാണ്. നാരാങ്ങാവെള്ളം കഴിവതും ഒഴിവാക്കണം. നോമ്പ് അവസാനിക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ധാന്യാഹാരം കഴിക്കുന്നത് ഉത്തമമായിരിക്കും. ഒഴിഞ്ഞിരിക്കുന്ന വയറിലേക്ക് ആദ്യം എത്തേണ്ടതു കാര്‍ബോ ഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണമാണ്. പഴങ്ങള്‍ കഴിക്കുമ്പോള്‍ ലഭിക്കുന്നത് അസിഡിക് ഭക്ഷണങ്ങളാണ്. ഉഴുന്നു ചേര്‍ത്ത ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. രാവിലെ തന്നെ ഇറച്ചി കഴിക്കരുത്. കാപ്പി ഒഴിവാക്കുകയും വേണം.
നോമ്പെടുക്കുന്ന സമയങ്ങളില്‍ ഷോപ്പിങ് പരമാവധി ഒഴിവാക്കണം. നോമ്പ് തുറന്ന ശേഷം വേണം ഷോപ്പിങ് നടത്താന്‍. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് നേരത്തെ തയാറാക്കിയ ശേഷം വേണം ഷോപ്പിങ് നടത്താന്‍. വാങ്ങുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ലേബലില്‍ വിശദീകരിച്ചിരിക്കുന്ന പോഷകമൂല്യം സംബന്ധിച്ച വിവരങ്ങള്‍ ശ്രദ്ധിക്കണം.
റമസാനില്‍ പതിവായി ശാരീരിക വ്യായാമം ചെയ്യുന്നതിലൂടെ അമിത വണ്ണം ഒഴിവാക്കാം. ലളിതമായി വേണം വ്യായാമം തുടങ്ങാന്‍. ആദ്യ ദിവസങ്ങളില്‍ 10 മുതല്‍ 15 മിനിറ്റ് വരെ നടക്കണം. സാവധാനത്തില്‍ നടത്തം 60 മിനിറ്റിലേക്ക് എത്തണം.
https://www.facebook.com/Malayalivartha