കൊറോണ ബാധ; ചികിത്സയിലായിരുന്നരണ്ട് പ്രവാസി മലയാളികൾ മരിച്ചു, മരിച്ചത് അമേരിക്കയിലും ലണ്ടനിലും; കണ്ണീർകടലായി പ്രവാസലോകം

ലോകത്താകമാനം കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ദിനംപ്രതി നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ഒപ്പം മലയാളികളുടെ വിയോഗവും ഏറെ നൊമ്പരപ്പെടുത്തുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ വീണ്ടും ലണ്ടനിലും അമേരിക്കയിലും മലയാളികള്‍ മരിച്ചതായി റിപ്പോർട്ട്. കോട്ടയം വെളിയന്നൂർ സ്വദേശി അനൂജ് കുമാർ (44) ആണ് ലണ്ടനില്‍ മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. അദ്ദേഹം ലണ്ടനില്‍ നഴ്‍സായി ജോലി ചെയ്ത് വരികയായിരുന്നു. അതോടൊപ്പം തന്നെ കൊവിഡ് ബാധിച്ച് മറ്റൊരു കോട്ടയം സ്വദേശി അമേരിക്കയിലും മരിച്ചു. മാന്നാനം സ്വദേശി സെബാസ്റ്റ്യൻ ജോസഫ് വല്ലാത്തറക്കൽ (63) ആണ് മരിച്ചത്. പതിനൊന്ന് വർഷമായി ഷിക്കാഗോയിലാണ് ഇദ്ദേഹം ജോസഫ് ജോലി ചെയ്തിരുന്നത്.
അതോടൊപ്പം തന്നെ ഇന്നലെ ജർമ്മനിയിൽ ആരോഗ്യ മേഖലയിൽ നഴ്സയി പ്രവർത്തിക്കുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) കോവിഡ് ബാധിച്ച് മരിച്ചത്. ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാർത്തികപ്പിള്ളിൽ ജോയിയാണ് ഭർത്താവണ്. മകൾ: ആതിര. 35 വർഷത്തോളമായി ജർമ്മനിയിൽ താമസിച്ചു വരികയായിരുന്നു. അങ്കമാലി മുക്കന്നൂർ പാലിമറ്റം കുടുംബാഗമാണ് പ്രിൻസി. സംസ്കാരം ജർമ്മനിയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം ലോകത്താകമാനം കൊവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആയി ഉയരുകയുണ്ടായി. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേരാണ് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണവും മരണവും കുറഞ്ഞതോടെ ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്പെയിൻ, ഇറാൻ എന്നി രാജ്യങ്ങൾ ലോക്ഡൗണിൽ അയവ് വരുത്തുകയുണ്ടായി. ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും മരണ സംഖ്യ അഞ്ഞൂറിൽ താഴെയാണ്. രോഗ ബാധിതരുടെ എണ്ണവും കുറയുന്നുണ്ട്.
അതോടൊപ്പം തന്നെ 27,000 പേർ മരിച്ച ഇറ്റലിയിൽ മെയ് നാലിന് ശേഷം ലോക്ഡൗണിൽ ഇളവ് വരുത്താൻ തീരുമാനം. എന്നാൽ ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ തെരഞ്ഞെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറസിനോടുള്ള ചൈനയുടെ സമീപനത്തിൽ ഗൗരവമായ അന്വേഷണം നടത്തുമെന്നും ട്രംപ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha