സൗദിയിലുള്ള ഗർഭിണികളായ നഴ്സുമാർക്ക് ആശ്വാസമായി ഹൈക്കോടതി ..ആവശ്യമായ അടിയന്തര സഹായമെത്തിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി നിർദേശം നൽകി

പ്രസവത്തിനായി നാട്ടിലേക്ക് വരാനിരിക്കെ കോവിഡ് മൂലം സൗദിയിൽ കുടുങ്ങിയ നഴ്സുമാർക്ക് സഹായവുമായി ഹൈക്കോടതി . ഗര്‍ഭിണികളായ നഴ്സുമാര്‍ക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസ് എം.പി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഓഫിസര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്കിയത്
കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഗൾഫിൽ നിന്ന് നാട്ടിലെത്താൻ കഴിയാതെ വിഷമിച്ചവർക്കാണ് സഹായം എത്തിക്കുക. പ്രസവത്തീയതി അടുത്ത മിക്ക നഴ്‌സുമാരും സഹായത്തിനു ആരുമില്ലാത്ത അവസ്ഥയിൽ ദുരിതത്തിലാണ്. നിലവില്‍ കഴിയുന്ന സ്ഥലങ്ങളില്‍ നിന്ന് ദൂരെയുളള ആശുപത്രിയിലേക്ക് മാറ്റുമെന്ന അറിയിപ്പും കൂടി എത്തിയതോടെ നഴ്‌സുമാർ ആശങ്കയിലാണ്.
പ്രസവത്തിനായി നാട്ടിലേക്ക് വരാനല്ല ഒരുക്കങ്ങൾക്കിടയിലാണ് കോവിഡ് മൂലം ലോക്ക് ഡൌൺ ആയത് .. ഇതിനെ തുടർന്ന് നഴ്സുമാർ സൗദിയിൽ കുടുങ്ങുകയായിരുന്നു . ഹര്‍ജി അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha