കോവിഡ് 19 ; സൗദി അറേബ്യയില്‍ മൂന്ന് മലയാളികളുള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ കൂടി മരിച്ചു

കോവിഡ് 19 ബാധിച്ച് സൗദി അറേബ്യയില്‍ മൂന്ന് മലയാളികളുള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി റിപ്പോർട്ട്. ഇന്ത്യന്‍ എംബസി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.. ഇൗ മാസം 23ന് റിയാദില്‍ മരിച്ച പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), 24ന് മക്കയില്‍ മരിച്ച സാഹിര്‍ ഹുസൈന്‍ (54), 26ന് ബുറൈദയില്‍ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ് ഖാന്‍ (51) എന്നിവരാണ് മലയാളികള്‍.
23ന് മദീനയില്‍ മരിച്ച ബിഹാര്‍ സ്വദേശി ജലാല്‍ അഹമ്മദ് പവാസ്കര്‍ (61), 24ന് മക്കയില്‍ മരിച്ച മുഹമ്മദ് ഇസ്ലാം (53), 12ന് മക്കയില്‍ മരിച്ച മറ്റൊരു ബിഹാര്‍ സ്വദേശി അബ്ര ആലം മുഹമ്മദ് അല്‍മഗിര്‍ (48) എന്നിവരാണ് മറ്റ് ഇന്ത്യന്‍ പൗരന്മാര്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29) മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി നടമേല്‍ സഫ്വാന് (41) റിയാദിലും ഇൗ മാസം നാലിന് മരിച്ചത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ളവര്‍ ഇവരാണ്: ഉത്തര്‍പ്രദേശ് സ്വദേശി ബദര്‍ ആലം (41), മഹാരാഷ്ട്ര സ്വദേശി സുലൈമാന്‍ സയ്യിദ് (59), തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാന്‍ (65), മഹാരാഷ്ട്ര സ്വദേശി ബര്‍ക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖീര്‍ (63), തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (63), ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അസ്ലം ഖാന്‍ (61), മഹാരാഷ്ട്ര സ്വദേശി തൗസിഫ് ബാല്‍ബലെ (40), ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് -ഫഖീര്‍ ആലം (61), മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49).
രാജ്യത്തെ കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഇന്ത്യന്‍ എംബസി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ പൗരന്മാരുടെ രക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞ. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നുള്ള ഇന്ത്യാക്കാരെ നാട്ടിലയക്കാന്‍ എംബസി തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് എന്ത് പുതിയ തീരുമാനമുണ്ടായാലും അത് എംബസിയുടെ ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ഒ ൗദ്യോഗിക അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദുരിതത്തിലായ ഇന്ത്യാക്കാരെ നാട്ടിലയക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസി തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് നടപടികള്‍ പുരോഗമിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha