മോദിയുടെ സഹായം തേടി യുഎഇ; ഡോക്ടര്‍മാരേയും നഴ്‌സുമാരേയും അയക്കണം'; രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു; യു.എ.ഇ ഇന്ത്യൻ സഹായം തേടിയതായി റിപ്പോർട്ട്

ലോകം മൊത്തം കൊറോണ പ്രതിസന്ധിയില്‍ ഉഴലവെ ഇന്ത്യയുടെ സഹായം തേടി യുഎഇ ഭരണകൂടം. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. രണ്ട് കാര്യങ്ങള്‍ മോദി സര്‍ക്കാരിനോട് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടുവെന്ന് അവര്‍ പറയുന്നു. ഇക്കാര്യം മോദി സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
യു.എ.യില്‍ ഇതിനോടകം പതിനൊന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസേന ശരാശരി അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. യുഎയിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരാണ്. വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചെത്താന്‍ പറ്റാത്ത സാഹചര്യമുണ്ട്.
ഇന്ത്യ യുഎഇയുടെ ആവശ്യം അംഗീകരിച്ചാല്‍ യുഎഇ ഇന്ത്യയിലേക്ക് പ്രത്യേക വിമാനം അയക്കും. നേരത്തെ യുഎഇയിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചിരുന്നു. യുഎഇയിലേക്ക് മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നുകള്‍ അയച്ചിരുന്നു
രണ്ട് അഭ്യാര്‍ഥനകളാണ് യുഎഇ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഒന്ന്. അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതിയാണ് രണ്ടാമത്തേത്' ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൂടുതല്‍ അയക്കണമെന്നാണ് യുഎഇയുടെ പ്രധാന ആവശ്യം . കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ അതിവേഗം കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് യുഎഇ.ഒരു കോടിയില്‍ താഴെയാണ് യുഎഇയിലെ ജനസംഖ്യ. പക്ഷേ കൊറോണ രോഗം ബാധിച്ചവര്‍ 11000ത്തില്‍ അധികം വരും. ദിവസം ശരാശരി 500ഓളം പേര്‍ക്ക് യുഎഇയില്‍ കൊറോണ രോഗം ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ഡോക്ടര്‍മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുന്ന രാജ്യമാണ് യുഎഇ.
യുഎഇയില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ജോലി ചെയ്തിരുന്നു. കൊറോണ വ്യാപനത്തിന് തൊട്ടുമുമ്പ് പലരും നാട്ടിലേക്ക് തിരിച്ചു. വിമാനം റദ്ദാക്കിയത് മൂലം യുഎഇയിലേക്ക് തിരിച്ചുപോകാനും സാധിച്ചില്ല. ഇവരെ വേഗത്തില്‍ മടക്കി അയക്കാനുള്ള നടപടി വേണമെന്നാണ് യുഎഇയുടെ ഒരു ആവശ്യം.
നാട്ടിലേക്ക് വന്ന ഡോക്ടര്‍മാരെ തിരിച്ച് വേഗത്തില്‍ അയക്കണമെന്നാണ് യുഎഇ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട ഒരു കാര്യം. കൂടുതല്‍ ഡോക്ടര്‍മാരെ ഇന്ത്യയില്‍ നിന്ന് കുറഞ്ഞ കാലത്തേക്ക് റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം.
.
യു.എ.ഇയുടെ അഭ്യര്‍ഥനകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. യു.എ.ഇയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
യുഎഇയുടെ ആദ്യത്തെ ആവശ്യം സര്‍ക്കാര്‍ വേഗത്തില്‍ പരിഗണിച്ചേക്കും. എന്നാല്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും വേണമെന്ന രണ്ടാമത്തെ ആവശ്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ആവശ്യകതകള്‍ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിലെ തീരുമാനം. അതേ സമയം തന്നെ നിര്‍ണായക ഘട്ടത്തില്‍ യുഎഇയെ സഹായിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടേക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ വേളയില്‍ വിദേശരാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് സാധ്യത കുറവാണ്. ആദ്യം ഇന്ത്യയിലെ ആവശ്യം പരിഹരിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള അടുത്ത ബന്ധം പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ യുഎഇയെ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യയുടെ ആവശ്യം ഏറെകുറെ പരിഹരിച്ച ശേഷം യുഎഇയുടെ അഭ്യര്‍ഥന വേഗത്തില്‍ പരിഗണിക്കും. നേരത്തെ കുവൈത്തിലേക്ക് ഇന്ത്യ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു.
15 അംഗ മിലിറ്ററി ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് ഇന്ത്യ രണ്ടാഴ്ച മുമ്പ് കുവൈത്തിലേക്ക് അയച്ചത്. കുവൈത്തിന് കൂടുതല്‍ പേരെ ആവശ്യമാണെങ്കില്‍ അയക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുടെ സൗഹൃദ് രാജ്യങ്ങളാണ് ജിസിസിയിലുള്ള ആറ് രാജ്യങ്ങളും. അതുകൊണ്ടുതന്നെ അവരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha