കൊറോണ തകർത്ത് ചൈന ; കമ്പനികൾ നാട് വിടുന്നു; ലക്‌ഷ്യം ഇന്ത്യ ; വ്യവസായങ്ങൾക്ക് വൻ ഇളവുകളുമായി കേന്ദ്രം

കോവിഡ് -19 ഏറ്റവും കൂടുതൽ ഉലച്ച രാജ്യങ്ങളിലൊന്നാണ് ചൈന . ഇപ്പോഴിതാ ചൈനയിൽ നിന്നും കമ്പനികളെല്ലാം തന്നെ പിൻവലിയുന്നതായുള്ള റിപോർട്ടുകൾ വരുന്നു . ലോക്ഡൗൺ പിൻവലിക്കുന്നതോടെ പല രാജ്യാന്തര കമ്പനികളും ഉൽപാദന കേന്ദ്രങ്ങൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്കു മാറ്റാൻ ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. . ഈ കമ്പനികൾക്കു പ്രത്യേക പരിഗണനയും സൗകര്യങ്ങളും നൽകി പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. നയപരമായും നികുതിതലത്തിലും നൽകാവുന്ന ഇളവുകൾ കേന്ദ്ര ധന, വ്യവസായ മന്ത്രാലയങ്ങളും നിതി ആയോഗും പരിഗണിക്കുന്നുണ്ട്.
ചൈനയിൽനിന്നു ഫാക്ടറികൾ മാറ്റാൻ ആലോചിക്കുന്നതിനു രണ്ടു കാരണങ്ങലാണുള്ളത് . കോവിഡ് മൂലം ചൈനയിൽ നിന്നുള്ള വിതരണ ശൃംഖല പൂർണമായും നിലച്ചു എന്നതാണ് ഏറ്റവും പ്രധാനപെട്ട കാരണം.. ഒട്ടേറെ മരുന്നുനിർമാതാക്കൾക്കും ഇലക്ട്രോണിക് ഉൽപന്ന നിർമാതാക്കൾക്കും ചൈനയിൽനിന്നാണ് അടിസ്ഥാന അസംസ്കൃത വസ്തുക്കളും ഉൽപന്ന ഘടകങ്ങളും വന്നിരുന്നത്.അതുകൊണ്ടുതന്നെ ചൈനയുടെ പ്രതിസന്ധി ഈ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. കോവിഡ് വിഷയത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും ചൈനയോടു കർക്കശ നിലപാടാണു സ്വീകരിക്കുന്നത് എന്നതാണ് രണ്ടാമത്തെ കാരണം. . ഇതു ഭാവിയിൽ വ്യാപാര, വ്യവസായ ബന്ധങ്ങളെയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇന്ത്യക്കു പുറമേ വിയറ്റ്നാം, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കു വ്യവസായം മാറ്റുന്നതിനെ കുറിച്ചും കമ്പനികൾ ആലോചിക്കുന്നുണ്ട്. ഇക്കാരണത്താൽ അവരെ ആകർഷിക്കാവുന്ന വിധം സൗകര്യങ്ങളും നികുതി ഇളവുകളും നൽകാനാകുമോയെന്നാണു സർക്കാർ നോക്കുന്നത്.
ഇത്തവണ ബജറ്റിൽ പൊതുവേ വ്യവസായങ്ങൾക്കു ഗുണകരമായ രണ്ടു നിർദേശങ്ങൾ കൊണ്ടുവന്നിരുന്നു. കോർപറേറ്റ് നികുതി 30% ആയിരുന്നത് 22 ശതമാനമായി കുറച്ചു. 2023 മാർച്ച് 31നു മുൻപു തുടങ്ങുന്ന പുതിയ വ്യവസായങ്ങൾക്കു നികുതി 25 ശതമാനത്തിൽ നിന്ന് 15% ആയി കുറച്ചു.
ലോക്ഡൗൺ അവസാനിച്ചാലുടൻ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയെ കൂടുതൽ ആകർഷകമാക്കി അവതരിപ്പിക്കാനും വിദേശത്തുനിന്നെത്തുന്ന വ്യവസായികൾക്കു കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. അസംസ്കൃത വിഭവങ്ങളുടെ ഇറക്കുമതിതീരുവ കുറയ്ക്കാനും ആലോചനയുണ്ട്
ഈ വർഷം ആദ്യം ഇലക്ട്രോണിക് മേഖലയ്ക്ക് കേന്ദ്രസർക്കാർ 40,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രോണിക്സും മെഡിക്കൽ ഇലക്ട്രോണിക്സും ചൈനയിൽ വൻതോതിലുളള വ്യവസായ മേഖലകളാണ്. ചെറിയ ഘടകങ്ങളുടെ മുതൽ വലിയ യന്ത്രോപകരണങ്ങളുടെ വരെ നിർമാണം ഇതിൽപ്പെടുന്നു. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മരുന്നുകളുടെ ഓർഗാനിക് കെമിക്കലുകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകളും പാർട്സുകളും, സൗരോർജ ഉപകരണങ്ങൾ, മോഡുലർ പാനലുകൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികളാണ് ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഉൽപാദനം മാറ്റാൻ ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha