അങ്ങനെ പ്രവാസലോകത്ത് നിന്ന് മകന് അന്ത്യചുംബനം നൽകാനാകാതെ മാതാപിതാക്കൾ; ഡേവിഡ് മടങ്ങിയത് ഒറ്റയ്ക്ക്, ഇനിയും എത്രപേർ......
കൊറോണ വ്യാപനം മൂലം വളരെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അത് ഏതൊരു മനുഷ്യനും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഷാർജയിൽ കഴിഞ്ഞ മാസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ. ജി. ജോമെയുടെ (16) മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്ക് അയച്ചത് പിതാവായ ജോമെ ജോർജ് ആയിരുന്നു. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ തുടങ്ങിയവർ നാട്ടിൽ പോകാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ മുഹൈസിനയിലെ വീട്ടിൽ നീറുന്ന വേദന ഉള്ളിലടക്കി കഴിഞ്ഞത് പ്രവാസലോകം ഏറെ നൊമ്പരത്തോടെ കേട്ട ഒരു വാർത്ത ആയിരുന്നു. എന്നിരുന്നാൽ തെന്നെയും ഈ ഹതഭാഗ്യരായ മാതാപിതാക്കളുടെ അവസ്ഥ ആർക്കും ഉണ്ടാകരുതേ എന്ന് ഓരോ പ്രവാസികളും പ്രാർത്ഥിക്കുകയും ചെയ്തതാണ്... വീണ്ടും സമാനമായ രീതിയിൽ സംഭവം പ്രവാസലോകത്ത് അരങ്ങേറുകയുണ്ടായി.
അതായത് ഒരാഴ്ച മുൻപ് യുഎഇയിലെ ഷാർജയിൽ മരിച്ച 11 വയസ്സുകാരൻ ഡേവിഡിന് മാതാപിതാക്കളുടെയും ഏക സഹോദരിയുടെയും അന്ത്യചുംബനം ഇല്ലാതെ യാത്രാമൊഴി നൽകേണ്ടി വന്ന അവസ്ഥ. ജന്മനാടായ ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതായത് അമ്മയുടെ മാതാപിതാക്കളായ മാങ്ങോട് കളത്തിക്കാട്ടിൽ ഐസകും ത്രേസ്യാമ്മയും സഹോദരങ്ങളും മാത്രം.
ഇതേതുടർന്ന് ഷാർജയിലിരുന്ന് സമൂഹമാധ്യമത്തിലൂടെയാണ് ഡേവിഡിന്റെ പിതാവ് കിളിയന്തറ പുന്നക്കൽ ഷാനി ദേവസ്യയും അമ്മ ഷീന ഐസകും സഹോദരി മരിയയും കണ്ണീരോടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച 7 പേരുടെ മൃതദേഹങ്ങൾക്കൊപ്പമാണ് കാർഗോ വിമാനത്തിൽ ഡേവിഡിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്തിയത്. ശേഷം വൈകിട്ട് 5.45ന് കിളിയന്തറയിലെ വീട്ടിലെത്തിച്ച മൃതദേഹം 2 മണിക്കൂറിനുള്ളിൽ സംസ്കരിക്കുകയുണ്ടായി.
ഷാർജ റയാൻ ഇന്റർനാഷനൽ സ്കൂൾ 6ാം ക്ലാസ് വിദ്യാർഥി കൂടിയായിരുന്നു ഡേവിഡ്. കൊറോണ വ്യാപനത്തിൽ ഉരുവായ പ്രതിസന്ധിയിലായതിനെ തുടർന്നുള്ള യാത്രാ വിലക്കിൽപെട്ടാണ് ഷാനിക്കും ഷീനക്കും പ്രിയ മകന്റെ മൃതദേഹം ഒറ്റയ്ക്ക് നാട്ടിലേക്ക് അയയ്ക്കേണ്ടി വന്നത്.
അതോടൊപ്പം തന്നെ 20 പേർക്ക് മാത്രമാണ് നാട്ടിൽ സംസ്കാര കർമങ്ങളിൽ പങ്കെടുക്കാൻ അനുമതിയുണ്ടായത്. ഫാ.ബിജോ മറ്റപ്പള്ളി, ഫാ.ക്രിസ്റ്റോ കാരക്കാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകൻ, അംഗം ലിസി ഫിലിപ്പ്, കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എ.ഫിലിപ്പ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഡെന്നീസ് മാണി എന്നിവരും അന്തിമോപചാരം അർപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha