കൊറോണ ബാധ; ദുബായിൽ ചികിത്സയിൽ കഴിഞ്ഞതായിരുന്നു യുവാവ് മരിച്ചു

കൊറോണ ബാധയിൽ പ്രവാസലോകം ഏവരുടെയും തേങ്ങലായി മാറുകയാണ്. ദിനംപ്രതി പുറത്തേക്ക് വരുന്ന മലയാളികളുടെ മരണം നൊമ്പരം ഉണർത്തുന്നു. മലയാളികളിൽ ഇത് ഉളവാക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. ആയതിനാൽ തന്നെയാണ് നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ ആഗ്രഹിക്കുന്നതുപോലും. എന്നാൽ വീണ്ടും കൊറോണ ബാധിച്ച് പ്രവാസി മലയാളി മരിച്ചതായുള്ള വാർത്തയാണ് പ്രവാസലോകത്ത് നിന്ന് പുറത്തേക്ക് വരുന്നത്.
കൊറോണ ബാധിച്ച് ദുബായില്ലാണ് ഒരു മലയാളി കൂടി മരിച്ചത്. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത് എന്ന ലഭ്യമാകുന്ന വിവരം. ഇദ്ദേഹത്തിന് മുപ്പത്തഞ്ചു വയസായിരുന്നു. ദുബായിൽ ടാക്‌സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസം ഉണ്ടായത് മൂലം ഈ മാസം പന്ത്രണ്ടിനാണ് അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത് തന്നെ.
അതേസമയം ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രതീഷ്. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ് ഇദ്ദേഹം. മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് ബുധനാഴ്ച സംസ്‌കരിക്കുമെന്ന് ദുബായിലെ രതീഷിന്റെ ബന്ധുക്കള്‍ അറിയിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച ആകെ മലയാളികളുടെ എണ്ണം 23 ആയി.
എന്നാൽ തന്നെയും കൊറോണ മാത്രമല്ല മറ്റുപല ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രവാസലോകത്ത് മരിക്കുന്ന പ്രവാസികളുടെ നിരക്കും ഉയരുകയാണ്. ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിക്കുകയുണ്ടായി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി പത്മവിലാസം രാധാകൃഷ്ണ(55)നാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. എക്‌സിറ്റ് 12ലെ സ്വകാര്യ അറബിക് സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുണ്ടായി. ഭാര്യ ദീപാറാണി. മക്കള്‍ ആതിഥ്യ കൃഷ്ണന്‍, അതിഥി കൃഷ്ണന്‍. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ നിരവധി പ്രവാസികളാണ് പലവിധ ആരോഗ്യപ്രേശ്നങ്ങളാൽ മരിക്കുന്നത്.
https://www.facebook.com/Malayalivartha