പ്രവാസികൾക്കായി ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാധൗത്യം; ഗൾഫ് കടലിടുക്കുകകളിൽ ഇന്ത്യയുടെ പടക്കപ്പലുകൾ

കൊറോണ ഭീതിക്കിടയിലും ഇന്ത്യയുടെ ചരിത്ര ധൗത്യം. അതും മനമ്മുടെ പ്രവാസികൾക്കായി. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്നതാണ് നമ്മുടെ ഇന്ത്യയുടെ എക്കാലത്തെയും പോളിസി. മറ്റൊരു വിദേശ രാജ്യം പോലും ഇന്ത്യയുടെ ഈ കരുതൽ ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. മണലാരണ്യങ്ങളിലേക്ക് കടൽ താണ്ടി എത്തിയ പ്രവാസികളുടെ ആദ്യകാല ചരിത്രം ഇവിടെ പറയേണ്ട ആവശ്യം എല്ലാ എങ്കിലും. ഇനി അവർ നാടണയുന്നത് ആ ചരിത്രം തിരുത്തിക്കുറിച്ച് തന്നെയാകും. അത്തരത്തിൽ ഏറെ നിർണായകമായ വാർത്തയാണ് പുറത്തേക്ക് വരുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് ഗള്‍ഫില്‍ നിന്ന് ലക്ഷക്കണക്കിന് പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ നേവി സന്നാഹങ്ങളൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി ഐഎന്‍എസ് ജലഷ്വയും രണ്ട് യുദ്ധക്കപ്പലുകളും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതുകൂടാതെ വ്യോമസേനയോടും എയര്‍ ഇന്ത്യയോടും സന്നാഹങ്ങളൊരുക്കാനും നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് തന്നെ. ഇന്ത്യയുടെ ചരിത്രത്തിൻറെ ഏടുകളിൽ തന്നെ നിര്ണായകമാകുന്ന ഏറ്റവും വലിയ രക്ഷാദൗത്യം ആവും ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതോടൊപ്പം തന്നെ ഏകദേശം 10 മില്യനോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന കണക്ക്. കൊറോണ വ്യാപനത്തെ തുടർന്ന് ഉരുവായ ആശങ്ക മൂലം ഇവരെ എങ്ങനെയാണ് നാട്ടിലെത്തിക്കുക എന്ന പദ്ധതി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇതേതുടർന്ന് ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ച ശേഷമാകും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്ന സൂചനകള്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുകയാണ്.
ഗള്‍ഫിലെ തുറമുഖ നഗരങ്ങളില്‍ ഏറെ ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾ. ഇവരെ നാട്ടിലെത്തിക്കാനാണ് നാവികസേനയുടെ സഹായം തേടുന്നത് എന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ഇതനുസരിച്ച് നാവികസേന വിശദമായ പദ്ധതിരൂപരേഖ കേന്ദ്രത്തിന് സമര്‍പ്പിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യയോടും വ്യോമസേനയോടും ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കൊറോണ വ്യാപനത്തിന്റെ ആരംഭത്തിൽ ചൈന, ജപ്പാന്‍, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്‍മാരെ വ്യോമസേനയും എയര്‍ ഇന്ത്യയും ചേര്‍ന്ന് നാട്ടിലെത്തിക്കുകയായിരുന്നു.
എന്നാല്‍തന്നെയും എത്ര പേരെ ഗള്‍ഫ് രാഷ്ട്രങ്ങളിൽ നിന്നും നാട്ടിലെത്തിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവരിച്ചിട്ടുമില്ല. അഞ്ച് ലക്ഷം പേരെയെങ്കിലും രാജ്യത്തേക്ക് തിരികെ കൊണ്ടുവരേണ്ടിവരും എന്ന് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇത് ഏറെ നിര്ണായകമാകുമെന്നാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha