Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ആശ്വാസതീരത്തേക്ക് കരുതലോടെ പ്രവാസികൾ; ഇനി നമുക്ക് മുന്നിലുള്ളത് നിമിഷങ്ങൾ മാത്രം, പ്രവാസികളുടെ ആദ്യസംഘം ഇന്ന്; ആദ്യ വിമാനം കരിപ്പൂരിലെ കൊച്ചിയിലും

07 MAY 2020 12:01 PM IST
മലയാളി വാര്‍ത്ത

നിരവധി ആശങ്കയ്ക്കും ഒപ്പം തന്നെ ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ ഇന്ന് മുതൽ നമ്മുടെ പ്രവാസികൾ നാട്ടിലേക്ക് ഏത്തൻപോകുകയാണ്. പ്രവാസികളുടെ ആദ്യസംഘം ആദ്യവിമാനത്തിൽ ഇന്ന് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമാണ് എത്തുന്നത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് ഇന്ന് വിമാനങ്ങൾ എത്തിച്ചേരുക. അതോടൊപ്പം തന്നെ റിയാദ് നിന്ന് കോഴിക്കോട് വിമാനം വെള്ളിയാഴ്ചത്തേക്കും, ദോഹയിൽ നിന്ന് കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കും അവസാനനിമിഷം മാറ്റിയത് ആശയക്കുഴപ്പമായെങ്കിലും കണ്ണൂരിലേക്കും വിമാനം അനുവദിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമായ വാർത്ത തന്നെയാണ്.

അതോടൊപ്പം തന്നെ കണക്കനുസരിച്ച് ഇന്ന് നെടുമ്പാശ്ശേരിയിൽ 179-ഉം കരിപ്പൂരിൽ 189-ഉം പ്രവാസികളാണ് എത്തിച്ചേരുക. ഇതേതുടർന്ന് മടങ്ങിയെത്തുന്ന പ്രവാസികളിൽ നിരീക്ഷണത്തിൽ കഴിയാൻ ഹോട്ടൽ സൗകര്യം ആവശ്യമുള്ളവർക്ക് സ്വന്തം ചിലവിൽ തന്നെ കഴിയാവുന്നതാണ്. തുടർന്ന് ശേഷിക്കുന്നവർക്കായി സർക്കാർ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായികഴിഞ്ഞതായി അറിയിക്കുകയുണ്ടായി.

എന്നാൽ നാട്ടിലേക്ക് എത്തിച്ചേരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ടത്;

യാത്രക്കാർക്ക് 25 കിലോഗ്രാം ബാഗേജും ഒപ്പം ഏഴ് കിലോ വരുന്ന ഹാൻഡ് ലഗേജും കൊണ്ടുവരാം. കൊറോണ വ്യാപനം മൂലം കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ വഴി പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള മാർഗരേഖ പ്രകാരം പ്രവാസികളെ 20 പേരുൾപ്പെടുന്ന സംഘമായിട്ടാകും പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത് എന്നതും വ്യക്തമാണ്.

അതോടൊപ്പം തന്നെ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുള്ള വിശദമായ പദ്ധതിയാണ് സിയാലിൽ നടപ്പാക്കാൻ പോകുന്നത്. ഡിആർഡിഒയുടെ സഹായത്തോടെ വിശാലമായ സൗകര്യങ്ങളോടെയാകും ബാഗേജുകൾ അണുനശീകരണം നടത്തുക.

ഇതേതുടർന്ന് എത്തിച്ചേരുന്ന യാത്രക്കാർ പൂരിപ്പിക്കേണ്ട സത്യവാങ്മൂലം ഉൾപ്പടെയുള്ള ഫോറങ്ങളുമായാണ് വിമാനങ്ങൾ യാത്രതിരിക്കുക. ശേഷം തിരികെ വരുന്ന വിമാനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് ബേ ലഭ്യമാക്കിയിട്ടുണ്ട്, ഒപ്പം എയ്റോബ്രിഡ്ജുകളും. എന്നാൽ തന്നെയും യാത്രക്കാരെ നിശ്ചിത കർശനസുരക്ഷാ സംവിധാനങ്ങളോടെ പുറത്തെത്തിക്കാൻ പല തവണ മോക് ഡ്രിൽ നടത്തി പരിശീലനം നടത്തിക്കഴിഞ്ഞതായി അറിയിക്കുകയുണ്ടായി.

ഒപ്പം നിശ്ചയിച്ചിട്ടുള്ള ടെർമിനലിലേക്ക് വരുമ്പോൾ തെർമൽ സ്കാനറും താപനിലാപരിശോധനസാമഗ്രിയും ഉപയോഗിച്ച് യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ചെയ്യുന്നതായിരിക്കും. രോഗലക്ഷണം കണ്ടാൽ ഉടൻ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക് കൊണ്ടുപോകുകയും ചെയ്യും. അല്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും പരിശോധന തുടരുന്നതായിരിക്കും. തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിലേക്ക് കടത്തിവിടുകയും ചെയ്യും.

ഈ സാഹചര്യത്തിൽ പത്ത് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ കർശന നിയന്ത്രങ്ങളോടെ ഗ്ലാസ് മറകൾക്ക് പിന്നിലാണ് അവർ ഇരിക്കുക. ഇതിന് ശേഷം യാത്രക്കാർക്ക് ബാഗേജ് എടുക്കാൻ പോകാവുന്നതാണ്. എമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിലും ബാഗേജ് വരുന്ന കൺവെയർ ബെൽറ്റിന് അടുത്തും സാമൂഹ്യാകലം പാലിച്ച് തന്നെ നിൽക്കണം എന്നത് കര്ശനമാക്കിയിരിക്കുകയാണ്. അവിടെ പ്രത്യേക അടയാളങ്ങളെല്ലാം ഉറപ്പിച്ചിട്ടുണ്ട്. തുടർന്ന് അഞ്ചാം നമ്പർ ബെൽറ്റിലാണ് സിയാലിൽ യാത്രക്കാരുടെ ബാഗേജ് വരിക.

ഇതോടൊപ്പം തന്നെ യാത്രക്കാർക്ക് 500 ട്രോളികളുണ്ട്. എല്ലാ യാത്രക്കാരും കയ്യുറ ധരിച്ചേ അകത്ത് കയറാവൂ എന്നതും കർശന നിർദ്ദേശമാണ്. ഡ്രൈ ഫുഡ്, വെള്ളം എന്നിവ സിയാൽ നൽകുകായും ചെയ്യും. വിമാനത്താവളത്തിലെ എല്ലാ കസേരകളും സുരക്ഷയുടെ ഭാഗമായി തൽക്കാലത്തേക്ക് പ്ലാസ്റ്റിക്കാക്കിയിട്ടുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (44 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (47 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (57 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends