Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കൈകോർത്ത് കേരളം; കൊവിഡ്-19 രോഗം ലോകം ഒന്നടങ്കം പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഫലമായി നാട്ടിലേക്ക് പുറപ്പെടുന്ന പ്രവാസികളിൽ ആദ്യ രണ്ട് വിമാനങ്ങളിൽ എത്തുന്നത് 354 പേർ; പുറപ്പെട്ട യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങളില്ല

07 MAY 2020 08:26 PM IST
മലയാളി വാര്‍ത്ത

കൊവിഡ്-19 രോഗം ലോകം ഒന്നടങ്കം പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഫലമായി നാട്ടിലേക്ക് പുറപ്പെടുന്ന പ്രവാസികളിൽ ആദ്യ രണ്ട് വിമാനങ്ങളിൽ എത്തുന്നത് 354 പേരാണ്. അബുദാബിയിൽ നിന്നും 4.15ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് ആദ്യത്തെത്. 5.10ന് ദുബായിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന വിമാനം രണ്ടാമത്തേതും. യുഎഇയിലെ ഇതിനായി നിയോഗിച്ച സംഘം യാത്രക്കാർക്ക് മുൻഗണന ക്രമം നിശ്ചയിച്ച് ലിസ്റ്റ് തയ്യാറാക്കിയത് വിദഗ്ധമായി തന്നെയാണ്. പുറപ്പെട്ട യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങളില്ല.

ഗർഭിണികൾ,ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർ, ജോലി നഷ്ടമായ ആളുകൾ, വിസ റദ്ദാക്കപ്പെട്ടവർ, ബന്ധുക്കളുടെ സംസ്കാര ചടങ്ങിന് എത്താനാകാത്തവർ, വിദ്യാർത്ഥികൾ, സന്ദർശനത്തിനെത്തി കുടുങ്ങിപ്പോയവർ, 50 ദിവസത്തോളമായി എയർ പോർട്ടിൽ കുടുങ്ങിയ രണ്ട് സഹോദരന്മാർ എന്നിവർക്ക് മുൻഗണന നൽകി. രണ്ട് ലക്ഷത്തോളം അപേക്ഷകരിൽ നിന്ന് നിശ്ചയിച്ച മുൻഗണനക്രമം നോക്കി ഭഗീരഥ പ്രയത്നത്തിലൂടെയാണ് ലിസ്റ്റ് ഉണ്ടാക്കിയതെന്ന് ഇന്ത്യൻ കോൺസുലേറ്റിലെ മാദ്ധ്യമ, വിവര സാംസ്കാരിക വിഭാഗം മേധാവി നീരജ് അഗർവാൾ വ്യക്തമാക്കി.

ഇവരിൽ 6500യാത്രക്കാർ ഗർഭിണികളാണ്. ഇവരിൽ 11 പേർ ദുബായ്- കോഴിക്കോട് വിമാനത്തിൽ നാട്ടിലെത്തും. കേരള മുസ്ളീം സംസ്കാരിക കേന്ദ്രം, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, എ.കെ.സി.എ.എഫ് ടാസ്ക് ഫോഴ്സ്, ബി.എ.പി.എസ് മന്ദിർ, ഇന്ത്യൻ പീപ്പിൾസ് ഫോറം, തമിഴ് ലേഡീസ് സംഗം എന്നിങ്ങനെ സംഘടനകളും ഇതിനായി സഹായിച്ചു.പലവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കെല്ലാം കഴിവതും മടക്കയാത്രാ ലിസ്റ്റിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ദുബായ് കോൺസൽ ജനറൽ വിപുലിനാണ് മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം. കോൺസുലേറ്റിലെ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന പങ്കജ് ബോധ്കെ ആണ് ദുബായ് വിമാനത്തിന്റെ മേൽനോട്ടം. ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് മേയ്12 ന് ഒരു വിമാനം പുറപ്പെടുന്നുണ്ട്. ഇന്ന് വിമാനം പുറപ്പെടുന്നതിന് അഞ്ച്മണിക്കൂർ മുൻപ് തന്നെ എല്ലാ യാത്രക്കാരോടും മെഡിക്കൽ സ്ക്രീനിങ്ങിനായി ഹാജരാകാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.

ദുബായില്‍ നിന്ന് 177 യാത്രക്കാരുമായി എത്തുന്ന വിമാനം രാത്രി 10 45 ഓടെ കരിപ്പൂരിലെത്തും. അബുദബിയില്‍ നിന്നുള്ള വിമാനം രാത്രി പത്ത് മണിയോടെ നെടുമ്ബാശ്ശേരിയിലെത്തും. എട്ടുമണിയോട് കൂടി വിമാനത്താവളം അടയ്ക്കും. പ്രവാസികള്‍ക്ക് മറ്റാരുമായും സമ്ബര്‍ക്കം ഉണ്ടാകാതെ ക്വാറന്റീനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇവര്‍ക്ക് പോകുന്നതിനായുള്ള പ്രത്യേക ടാക്സികളും ആംബുലന്‍സും തയ്യാറാക്കിയിട്ടുണ്ട്.

കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് പിന്നീട് വിടും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

അതേസമയം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി കൈകോര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും മുൻപന്തിയിൽ തന്നെയുണ്ട്.. സാമ്ബത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റുകളെടുത്ത് നല്‍കാന്‍ രംഗത്തെത്തിയിരിക്കുകയാണ് എംപിമാരായ ഹൈബി ഈഡന്‍ ഡീന്‍ കുര്യാക്കോസ് എന്നിവരും എംഎല്‍എമാരായ കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വി.ടി. ബല്‍റാം, എന്നിവരും.

ഹൈബി ഈഡന്‍ എംപി 60 ടിക്കറ്റുകളും ഡീന്‍ കുര്യാക്കോസ് എംപി 10 ടിക്കറ്റുകളും എംഎല്‍എമാരായ കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വി.ടി. ബല്‍റാം, എന്നിവര്‍ 10 ടിക്കറ്റുകള്‍ വീതവും നല്‍കും.
അരുവിക്കര നിയോജക മണ്ഡലത്തിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, ഏറ്റവും താഴെത്തട്ടിലുള്ള 10 പ്രവാസികള്‍ക്കായി വ്യക്തിപരമായും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്തോടെയാണ് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ ടിക്കറ്റുകള്‍ കൈമാറുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എംഎല്‍എമാരായ അന്‍വര്‍ സാദത്തും വി.ടി. ബല്‍റാമും ടിക്കറ്റുകള്‍ കൈമാറുന്നത്. ആലുവ നിയോജക മണ്ഡലത്തിലെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന നിര്‍ധനരായ 10 പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു. അര്‍ഹരായ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കുകൂടി ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്ബത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കി യൂത്ത് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (43 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (46 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (56 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends