Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അവസാന ടിക്കറ്റിൽ പകരക്കാരനായി അജിത് നാട്ടിലേക്ക്; അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാൻ

08 MAY 2020 11:12 AM IST
മലയാളി വാര്‍ത്ത

രണ്ട് ദിവസം മുമ്പാണ് അജിത്തിന്റെ അമ്മ മരിച്ചത്.. 'മരണ നേരത്ത് തന്നെ കാണണമെന്ന അമ്മയുടെ അന്ത്യാഭിലാഷമാകാം ആദ്യ വിമാനത്തില്‍ തന്നെ മടങ്ങാനിടയാക്കിയത്' എന്ന് അജിത് പറയുന്നു.. ദുബായിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളുമായെത്തിയ ആദ്യ വിമാനത്തിലെ ഒരു യാത്രക്കാരനാണ് അജിത്. മരിക്കുന്നതിന് മുൻപ് അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായില്ല. എങ്കിലും അമ്മയുടെ അന്ത്യ കര്‍മ്മങ്ങളിലെങ്കിലും പങ്കെടുക്കണമെന്ന് പാലക്കാട്ടുകാരനായ പ്രവാസി അജിത് പുല്ലാനികോട്ടില്‍ ആഗ്രഹച്ചിരുന്നു. ഇതിനായി രജിസ്റ്റർ ചെയ്തുള്ള കാത്തിരിപ്പായിരുന്നു കഴിഞ്ഞ രണ്ട് ദിവസം. അതിന് അവസരം ലഭിച്ചത് എല്ലാ പ്രതീക്ഷകളും അവസിച്ച അവസാന നിമിഷം.അവസാന വിമാനവും പറന്നുയരുമെന്നും ആ വിമാനത്തിൽ താനുണ്ടാവില്ലെന്നും മനസിലായപ്പോൾ അജിത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.തന്റെ അമ്മയെ അവസാനമായി ഒരുനോക്കു കാണാൻ പോലും തനിക്കാവില്ലല്ലോ എന്നോർത്തു ആ ഹൃദയം പിടഞ്ഞു. എന്നാൽ അവസാനം നിമിഷം ആ വേദനയ്ക്ക് പരിഹാരമുണ്ടാവുകയായിരുന്നു.

മടക്കം സംബന്ധിച്ച വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ അജിത് കോണ്‍സുലേറ്റ് അധികൃതരുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു.‌ എന്നാൽ ആദ്യ വിമാനത്തിന്റെ സീറ്റുകൾ അപ്പോൾ തന്നെ നിറഞ്ഞിരുന്നു . കൊവിഡ് പരിശോധനാ ഫലമോ, മറ്റെന്തെങ്കിലും തടസ്സമോ കാരണം ആര്‍ക്കെങ്കിലും പോകാന്‍ കഴിയാതെയിരുന്നാല്‍ അവസരം ലഭിക്കുമെന്നായിരുന്നു എംബസിയും കോണ്‍സുലേറ്റും അജിത്തിന് നൽകിയ മറുപടി. ഇതിനായി ഇവർ തയ്യാറാക്കിയ പട്ടികയിൽ അജിത്ത് ഉണ്ടായിരുന്നു

തനിക്കായുള്ള അവസരം കാത്ത് ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തിന് പുറത്ത് രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്നു അജിത്ത്. ഇതിനിടെ മുഴുവന്‍ യാത്രക്കാരും കൊവിഡ് പരിശോധന വിജയിച്ചു. അവസാനം പ്രതീക്ഷയും മങ്ങിയതോടെ റൂമിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോഴായിരുന്നു ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍വിളി. ഒരു യാത്രക്കാരന് ഇമിഗ്രേഷന്‍ പ്രശ്നം കാരണം യാത്ര മുടങ്ങിയതോടെ ഈ ഒഴിവിലേക്ക് അജിത്തിനെ പരിഗണിക്കുന്നു എന്നായിരുന്നു അറിയിപ്പ്. അങ്ങനെ, എല്ലാ പ്രതീക്ഷകളും അസ്തമിച്ചിടത്ത് നിന്നും അജിത്ത് നാട്ടിലേക്ക് വിമാനം കയറി തന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (42 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (48 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (56 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends