Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

"ഇന്ന് കേരളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് ലിസ്റ്റ് ചെയ്തത്.359 പേരാണ് ഇന്ന് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുളളവരായിട്ടുളളു.ബാക്കിയുളളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര list ൽ കയറികൂടിയത്"; അർഹതയുള്ളവർ നാട്ടിലെത്താനാകാതെ പോയതിൽ പ്രതിഷേധിച്ച് അഷ്‌റഫ് താമരശ്ശേരി

08 MAY 2020 11:00 AM IST
മലയാളി വാര്‍ത്ത

കൊറോണ എന്ന മഹാമാരി നൽകിയ തീരാദുഖങ്ങൾക്കും ദുരിതങ്ങൾക്കും ശേഷമാണ് നമ്മുടെ പ്രവാസികൾ സ്നേഹതീരത്തേക്ക് എത്തിപ്പെട്ടത് തന്നെ. നൊമ്പരങ്ങളും പേറി പ്രവാസികൾ പറന്നുയരുമ്പോൾ അവര്ക്കായി പ്രാർത്ഥനകളും ഉയരുകയും ചെയ്യും. എന്നാൽ ഏറെ നാളായി കൊറോണ എന്ന മഹാമാരി വിതച്ച നിലയില്ലാ കയത്തിൽ പെട്ട് നാട്ടിലേക്ക് എത്തിച്ചേരാൻ നിറകണ്ണുകളോടെയാണ് കാത്തിരുന്നത്. എന്നാൽ അവരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം ഇന്നലെ എത്തിയത് ഏറെ പ്രതീക്ഷയോടെയാണ് നാം കേട്ടത്. അത്തരം ഒരു സാഹചര്യത്തിൽ അര്ഹതയുള്ളവർക്ക് അനുമതി കിട്ടിയില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

അനാസ്ഥയും,അഴിമതിയും കണ്ടാൽ പ്രതികരിക്കും.
വിവാദങ്ങൾ വേണ്ട,എല്ലാം ശുഭമായി അവസാനിക്കട്ടെയെന്ന് കരുതിയിരിക്കുമ്പോഴാണ്,ഇന്ന് ഒട്ടനവധി പ്രവാസിസുഹൃത്തുക്കൾ എന്നെ വിളിക്കുന്നത്,അവരെല്ലാം എമർജൻസി ആയിട്ട് നാട്ടിൽ പോകേണ്ടവരാണ്, അവരിൽ ജോലി നഷ്ടപ്പെട്ടവരുണ്ട്,വിസ തീർന്നവരുണ്ട്,12 വയസ്സൂളള മകൻ മരിച്ചിട്ട്,ചരക്ക് വിമാനത്തിൽ മൃതദേഹം കയറ്റി അയച്ചിട്ട് കൂടെ പോകുവാൻ സാധിക്കാത്ത മാതാപിതാക്കൾ,ഭർത്താവ് മരിച്ച കുടുംബം, നാട്ടിൽ അച്ഛൻ മരിച്ഛിട്ട് പോകുവാൻ സാധിക്കാത്ത മകളുടെ ദയനീയാവസ്ഥ (ഞാൻ ഇക്കാര്യങ്ങൾ നേരത്തെ Post ചെയ്തിട്ടുണ്ടായിരുന്നു. ഇവരെയൊന്നും പ്രഥമ list ൽ പരിഗണിച്ച് കണ്ടില്ല.എല്ലാത്തിനും സുതാര്യത വേണം,ഇന്ന് കേരളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് list ചെയ്തത്.359 പേരാണ് ഇന്ന് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുളളവരായിട്ടുളളു.ബാക്കിയുളളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര list ൽ കയറികൂടിയത്.ഗർഭിണികൾ ആണ് മുൻഗണനാ list പോകേണ്ടതെങ്കിൽ ഇന്ന് 50 ൽ താഴെ മാത്രമെ ഗർഭിണികൾ യാത്ര ചെയ്യാൻ ഉണ്ടായിരുന്നുളളു. ആവശ്യക്കാരെയും,അർഹതയുളളവരെയും മുൻഗണനാ list ൽ പരിഗണിക്കണം.ഇന്ന് ഒരു സുഹ്യത്ത് എന്നോട് പറയുകയുണ്ടായി, എംബസിയിൽ രജിസ്റ്റർ ചെയ്ത രോഗികളായ മാതാപിതാക്കളുടെ പേരുകൾ വരുന്നതും കാത്ത് മെയിലിലും നോക്കി ഫോണിൽ വിളിയും കാത്തിരുന്നു. ഫോണിലോ,Mail ലോ reply കാണാത്തത് കൊണ്ട് എംബസിയിൽ വിളിച്ചു,ഫോൺ കിട്ടുന്നേയില്ല,രാവിലെ മുതൽ ഫോൺ Try ചെയ്തപ്പോൾ വളരെ വെെകിയാണ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തത്.Travel List അന്വേഷിച്ഛപ്പോൾ ALREADY LIST Airindia office ൽ അയച്ചിട്ടുണ്ട്,അവിടെ പോയി അന്വേഷിക്കാൻ പറഞ്ഞു.അവിടെ ഫോൺ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ആ List ൽ അദ്ദേഹത്തിൻെറ വാപ്പയുടെയും ഉമ്മയുടെയും പേരുകളുണ്ട്,പെട്ടെന്ന് Ticket എടുത്തില്ലാങ്കിൽ വേറെ ആർക്കെങ്കിലും Ticket issue ചെയ്യേണ്ടിവരുമെന്ന്,ഇതാണ് ഇവിടെത്തെ അവസ്ഥ.

അങ്ങോട്ട് പോയി അന്വേഷിച്ചില്ലെങ്കിൽ ആ പ്രായമായ, രോഗിയായ മാതാപിതാക്കൾക്ക് ഇന്ന് യാത്ര ചെയ്യുവാൻ സാധിക്കില്ലായിരുന്നു. ഇനിയെങ്കിലും എംബസിയിലെ അധികാരികൾ നാട്ടിൽ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്നവരെ ഫോണിൽ വിളിച്ച് യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുക. (ആദ്യം പോകാൻ അർഹതയുളള വരാണെങ്കിൽ)അതാത് ദിവസം യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്കും എംബസിയുടെ Site ലും പ്രസിദ്ധികരിക്കണം.യാത്ര ചെയ്യുന്നവരെ രണ്ട് ദിവസം മുന്പ് തന്നെ സ്രവം കൊടുത്തുളള പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു.അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം ഇന്ന് യാത്ര ഒരുക്കുന്ന കാര്യത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് ഒരുപാട് പാളിച്ചകളുണ്ടായി,അതെല്ലാം ഇനി അടുത്തTravel plan ൽ correct ചെയ്യണം. അല്ലെങ്കിൽ അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി list വളച്ചൊടിച്ച് എന്ന പഴികേൾക്കേണ്ടി വരും്

ഇപ്പേൾ സുക്ഷിച്ചാൽ പിന്നേ ദുഃഖിക്കേണ്ടി വരില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (42 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (48 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (56 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends