Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതം വഴിമുട്ടി പ്രവാസികൾ; പ്രവാസികൾക്കായി പദ്ധതികളില്ല, കേന്ദ്രം മൗനത്തിൽ, ഇനിയുള്ള നാളുകൾ കഠിനം

09 MAY 2020 11:09 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം നിരവധി പ്രവാസി മലയാളികളാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. കേരളത്തിന്റെ നട്ടെല്ലായ പ്രവാസികൾക്ക് ഇനിയുള്ള നാളുകൾ അതികഠിനം ആയേക്കുമെന്ന റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. അതായത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരിന് മുന്നിലും പദ്ധതികൾ ഒന്നുംതന്നെയില്ല. ഇത്തരത്തിൽ പ്രവാസി പങ്കാളിത്തത്തോടെ നിക്ഷേപ പദ്ധതികളടക്കം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും ഒന്നും നടപ്പായിട്ടില്ല. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പട്ടിക പോലും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എംബസികള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല.

ഇതേത്തുടർന് പ്രവാസികളുടെ പുനരധിവാസം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് ലക്ഷത്തോളം പ്രവാസികളാണ് സംസ്ഥാനത്ത് മാത്രം പ്രതിസന്ധിയിലായിരിക്കുന്നത്. തിരികെ എത്തുന്ന ഇവരില്‍ തൊഴില്‍ നഷ്ടപ്പെട്ട 25 ശതമാനത്തിന്‍റെ ഭാവിയാണ് ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കുന്നത് ഒഴിച്ചാല്‍ തുടര്‍ നടപടികളില്‍ വിദേശകാര്യമന്ത്രാലയം മൗനത്തിൽ തന്നെ തുടരുകയാണ്.

അതോടൊപ്പം തന്നെ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ പ്രവാസലോകത്ത് നിന്ന് തന്നെ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരാണ്. അതായത് മേഖലകള്‍ തിരിച്ചറിഞ്ഞ് പുനരധിവാസത്തിന് സാധ്യമാകും വിധം വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസികള്‍ക്ക് നിർദ്ദേശം നല്കിയിരുന്നു. തുടർന്ന് എംബസികളിലൂടെ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന് കൈമാറാനായിരുന്നു പദ്ധതി മുന്നോട്ട് വച്ചത്.

അതേസമയം ലോകത്ത് ഏറ്റവുമധികം പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണന്നാണ് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 79 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് തന്നെ. രാജ്യത്തെ പ്രവാസ വരുമാനത്തിന്‍റെ 19 ശതമാനവും മലയാളികളുടേതാണെന്നാണ് റിസര്‍വ്വ് ബാങ്കിന്‍റെ കണക്കുകള്‍ വ്യക്ത്തമാക്കുന്നത്. തുടർന്ന് വിദേശങ്ങളിൽ വൈദഗ്ധ്യം നേടിയവരെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കണം എന്നായിരുന്നു നരേന്ദ്രമോദിയുടെ നിർദ്ദേശം എന്നത്. ചില നിർമ്മാണ കമ്പനികൾ ഏതാനും എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്തത് ഒഴിച്ചാൽ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (26 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (35 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (43 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (49 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends