Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കോവിഡ് പ്രവാസികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയപ്പോൾ കൂടുതൽ ആശങ്കയിലായത് വിദേശത്തു ജോലി ചെയുന്ന ഗര്ഭിണികളായവരെയാണ്

09 MAY 2020 01:17 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രവാസികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയപ്പോൾ കൂടുതൽ ആശങ്കയിലായത് വിദേശത്തു ജോലി ചെയുന്ന ഗര്ഭിണികളായവരെയാണ്.  പ്രത്യേക   പരിചരണം പ്രസവ ശേഷം ആവശ്യമാണ് എന്നത് കൊണ്ട് തന്നെ   എല്ലാവരും ആഗ്രഹിക്കുക സ്വന്തം നാട്ടിൽ ആ സമയത് എത്താനാണ്.അതുകൊണ്ടുതന്നെ ഡെലിവറി തീയതിയ്ക്ക് അടുപ്പിച്ച് നാട്ടിലെത്താനായി ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്നവരായിരുന്നു ഭൂരിഭാഗം പേരും.എന്നാൽ കോവിഡ് അവരുടെ ഈ പ്ലാനിംഗ് എല്ലാം തകിടംമറിച്ചു
 വൃദ്ധരും,കുയ്റ്റികളും,ജോലി നഷ്ടമായവരും ഗര്ഭിണികളുമായ നിരവധിപേരാണ് ഇപ്പോഴും നാട്ടിലേക്കു വരാൻ  സാധിക്കാതെ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് അഞ്ജു ജോനിന്റെയും  ഭാഗ്യ ലക്ഷ്മിയുടെയും  നാട്ടിലേക്കുള്ള യാത്ര ഭാഗ്യ യാത്രയാകുന്നതും. , നഴ്സുമാരായ ഇരുവരും ഇന്ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനത്തിലെ യാത്രക്കാരാണ്‌. എട്ട് മാസം ഗർഭിണികളും. റിയാദിൽ സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ കിങ് സൽമാൻ ജനറൽ ആശുപത്രിയിലാണ്‌ ജോലി ചെയ്യുന്നത്. ഒരു മാസത്തോളമായി ഗർഭകാല അവധിയിൽ പ്രവേശിച്ചിട്ട്. അതിനു മുൻപേ നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായിരുന്നു. പക്ഷേ, എല്ലാം മാറിമറിഞ്ഞു.
എന്നാലും മറ്റു യാത്രക്കാർക്കില്ലത്ത ഒരു സന്തോഷം ഇവർക്ക് രണ്ടു പേർക്കും ഉണ്ട്. മറ്റൊന്നുമല്ല, ഇരുവരും നേരത്തേ അറിയുന്നവരും ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നവരും ആണെന്നതാണ്. നാട്ടിലും രണ്ട് പേരും കോട്ടയത്താണ്. എംബസി വഴിയും മറ്റു സാമൂഹിക സന്നദ്ധ പ്രവർത്തകർ വഴിയും നിരന്തരം നാട്ടിൽ പോകാനുള്ള ശ്രമം തുടർന്നിരുന്നു. അവസാരം ആ വിളി വന്നു. ഈ പ്രത്യേക സാഹചര്യത്തിൽ പ്രസവത്തിനു ശേഷമുള്ള പരിചരണങ്ങൾക്ക് ആരെയും ലഭിക്കില്ല എന്നതായിരുന്നു പ്രധാന ആശങ്ക. സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും ആശുപത്രി ജീവനക്കാർ ആയതിനാൽ സുരക്ഷാ പ്രശ്‍നങ്ങളും ആലോചിച്ച് മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. അതിനിപ്പോൾ അറുതിയായതായി ഇരുവരും മനോരമ ഓൺലൈനിനോട് പറഞ്ഞു.
വിമാനത്താവളത്തിൽ വളരെ നേരത്തെ 9 മണിക്ക് മുമ്പ് തന്നെ എത്തിയിരുന്നു. കൂടുതൽ തിരക്കൊന്നും എവിടെയും അനുഭവപ്പെട്ടില്ല. സാധാരണ സുരക്ഷാ പരിശോധനകളും മറ്റുമാണ് ആദ്യം ഉണ്ടായത്. നിലത്ത് പതിച്ച അടയാളം അനുസരിച്ച് വ്യക്തി അകലം പാലിച്ചാണ് വരിയിൽ നിന്നതെന്ന വ്യത്യാസം മാത്രം. അവസാനമാണ് തെർമൽ സ്ക്രീനിങ് നടന്നത്. എല്ലാം കഴിഞ്ഞപ്പോൾ ആശ്വാസം മാത്രം. പക്ഷേ, വിമാനത്തിൽ വ്യക്തി അകലം പാലിക്കാനുള്ള ഇടം ഇല്ല എന്നത് മനസസിൽ വേവലാതി ഉണ്ടാക്കുന്നുണ്ട്.
നാട്ടിലെത്തിയാൽ ഗർഭിണികൾക്ക് വീട്ടിൽ പോകാമെന്ന നിർദേശം ഉണ്ടെങ്കിലും കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് എങ്ങനെ യാത്ര എന്നത് സംബന്ധിച്ചതും ധാരണയില്ല. കോഴിക്കോടെങ്കിൽ കോഴിക്കോട് എത്തിയാൽ മതി എന്ന മനസ്സാണിപ്പോൾ. നാടിന്റെ സുരക്ഷിത ബോധം വല്ലാതെ അങ്ങോട്ട് ആകർഷിപ്പിക്കുന്നു. ഏതായാലും ഇങ്ങനെ ഒരു യാത്ര തരപ്പെട്ട് വീടണയാൻ വഴിയൊരുക്കിയതിൽ അധികാരികളോടും ബന്ധപ്പെട്ടവരോടും തികഞ്ഞ നന്ദിയുണ്ടായിരിക്കും. അതോടൊപ്പം പരിചയത്തിൽ തന്നെ ഉള്ള സഹപ്രവർത്തകരിൽ ചിലർ മുൻഗണനാ ലിസ്റ്റിൽ പെട്ടിട്ടില്ല. അവർക്ക് കൂടിയുള്ള വഴി തെളിയട്ടെ എന്ന പ്രാർഥനയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (42 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (48 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (56 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends