Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...

ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ല : പ്രവാസികളെ വെട്ടിലാക്കി എയര്‍ ഇന്ത്യയുടെ തീരുമാനം

24 JUNE 2021 10:51 AM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ശേഷമാണ് യുഎഇയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടായത്. ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് യുഎഇ മാറ്റിയിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ തീരുമാനം.


ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. ജൂണ്‍ 23 മുതല്‍ താമസവിസയുള്ള, കോവിഡ് 19 വാക്‌സിന്‍ 2 ഡോസും എടുത്തവര്‍ക്ക് ദുബായ് വിമാനത്താവളം വഴി മടങ്ങി വരാമെന്നും അവര്‍ പറഞ്ഞിരുന്നു.





എമിറേറ്റ്‌സ് എയര്‍ലൈന്‍, ഫ്‌ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചനകള്‍ പുറത്ത് വിടുന്നുണ്ട്.

അതുകൊണ്ടുതന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകാനുള്ള സാധ്യതയും കൂടുന്നു. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പുള്ള പി.സി.ആര്‍. റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം അധികൃതര്‍ സജ്ജമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 



യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ഇന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നത്. പക്ഷേ, റാപ്പിഡ് അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു.

കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ അനിശ്ചിതത്വം കാരണം പല വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുന്നു. കൂടാതെ , ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്നു .

 


യാത്ര പുറപ്പെടും മുമ്പ് ഇക്കാര്യങ്ങള്‍ കൈയില്‍ കരുതാന്‍ മറക്കരുത്. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍.ടി.പി.സി.ആര്‍.ഫലം കൈവശം വെക്കണം, പി.സി.ആര്‍. ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണം, വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുന്‍പുള്ള റാപ്പിഡ് പരിശോധനവേണം, ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകണം,

ഫലംവരുന്നതുവരെ യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണം (24 മണിക്കൂറിനകം ഫലം വരും) തുടങ്ങിയവയാണ് യു.എ.ഇ. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുക.

 



യു.എ.ഇ. അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും 23 മുതല്‍ യു.എ.ഇ.യിലേക്ക് തിരിച്ചുപോകാനുള്ള അവസരമൊരുങ്ങുന്നത്. ഇന്ത്യയുടെ കോവാക്‌സിന് യു.എ.ഇ.യില്‍ അംഗീകാരമില്ല എന്നതും ശ്രദ്ധേയമായ കാര്യം .

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യു.എ.ഇ. പ്രവേശനവിലക്ക് തുടരുവാന്‍ കഴിയും. യു.എ.ഇ. പൗരന്‍മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീന്‍ ബാധകമല്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (6 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (6 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (6 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (6 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (6 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (7 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (10 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (11 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (11 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (11 hours ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (11 hours ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (11 hours ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (11 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (11 hours ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends