Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികള്‍ക്ക് തിരിച്ചടി... അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ...

24 JUNE 2021 10:14 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് അത്ര സുഖകരമായ വാർത്ത അല്ല ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ യാത്രക്കാരുടെ യു.എ.ഇയിലേക്കുള്ള യാത്ര വിലക്ക്​ തുടരും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. നിലവിലെ സ്​ഥിതി തുടരുമെന്നും ഇനി അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ വ്യക്​തമാക്കി.

ഇതോടെ, ഉടൻ യു.എ.ഇയിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക്​ മങ്ങലേറ്റു. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ച് തീരുമാനം അറിയിക്കുമെന്നും ജിസിസിഎ അറിയിച്ചു. ഇതോടെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ യുഎഇ പ്രവേശനം അനിശ്ചിതമായി നീളുമെന്നുറപ്പായി.

നേരത്തെ യു.എ.ഇ.യിലേക്ക് നേരിട്ടുള്ള പ്രവേശനവിലക്ക് അവസാനിച്ചെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും യാത്രാമാനദണ്ഡങ്ങളിലെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തില്‍ ജൂലായ് ആറുവരെ സര്‍വീസ് നടത്തേണ്ടതില്ല എന്ന് പ്രധാന വിമാനക്കമ്പനികള്‍ തീരുമാനമെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിലേക്ക് യാത്രവിമാനങ്ങള്‍ ഉണ്ടാകില്ലെന്ന ഔദ്യോഗിക അറിയിപ്പ് വരുന്നത്. ഇത് സംബന്ധിച്ച് പുതിയ അറിയിപ്പ് ലഭിക്കാത്തതിനാൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളും നിരാശയിലാണ്.

ശനിയാഴ്ച്ചയായിരുന്നു യാത്രാനുമതി നല്‍കിയുള്ള ദുബൈ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം വന്നത്. അത് പ്രകാരം നാളെ മുതലാണ് ദുബൈയിലേക്ക് യാത്രക്ക് അനുമതി ലഭിച്ചിരുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം,

വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പുള്ള ഫലം നെഗറ്റീവ് ആയിരിക്കണം എന്നിവയാണ് യാത്രക്ക് അനുമതി ലഭിക്കാന്‍ വേണ്ട പ്രധാന ഉപാധികള്‍. കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ വേണ്ട സൗകര്യം ഒരുക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, ജൂലൈ ആറ്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്നും വ്യക്​തമായ യാത്രാ പ്രോ​ട്ടോകോൾ ലഭിച്ച ശേഷം സർവീസ്​ പുനരാരംഭിക്കുമെന്നും​ എമിറേറ്റ്​സ്​ എയർലൈൻ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ ചോദ്യങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ജൂൺ 23 മുതൽ സർവീസ്​ തുടങ്ങുമെന്നായിരുന്നു എമിറേറ്റ്​സ്​ അറിയിച്ചിരുന്നത്​. എന്നാൽ, രണ്ട്​ ദിവസമായിട്ടും സർവീസ്​ തുടങ്ങാത്തതിനെ തുടർന്ന്​ യാത്രക്കാർ ട്വിറ്റർ വഴി ചോദ്യമുന്നയിച്ചപ്പോഴാണ്​ എമിറേറ്റ്​സ്​ മറുപടി നൽകിയത്​. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends