Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

മൃതദേഹംനാട്ടിലെത്തിക്കാൻ വിളിച്ചുപറഞ്ഞ് ജീവനൊടുക്കിയ ആ പ്രവാസി; സഹോദര നീയായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നിന്നെ തേടിയെത്തുമായിരുന്നില്ലേ എന്ന് അഷ്‌റഫ് താമരശ്ശേരി കുറിച്ചപ്പോൾ മലയാളികളുടെ ഹൃദയം പൊട്ടുകയായിരുന്നു, കണ്ണീരോടെ പ്രവാസികൾ

08 JULY 2021 02:45 PM IST
മലയാളി വാര്‍ത്ത

സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം സാമൂഹിക പ്രവർത്തകനോട് ഫോണിൽ അന്വേഷിച്ച് ഉറപ്പിച്ച് ജീവനൊടുക്കിയ പ്രവാസിയുടെ വാർത്ത ഏറെ വേദനയോടെയാണ് ഏവരും കേട്ടത്. സഹോദര നീയായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നിന്നെ തേടിയെത്തുമായിരുന്നില്ലേ എന്ന് അഷ്‌റഫ് താമരശ്ശേരി കുറിച്ചപ്പോൾ മലയാളികളുടെ ഹൃദയം പൊട്ടുകയായിരുന്നു. ആ മലയാളി ഇതാണ്...

ഞായറാഴ്ച തന്നെ മൃതദേഹം എത്തിക്കണമെന്ന് വിളിച്ചുപറഞ്ഞ് ജീവനൊടുക്കിയ മലയാളി തൃശൂർ കീഴൂർ സ്വദേശി സതീഷ് (55) ആണ്. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ഷാർജയിൽ താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെ ഫോൺ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാൾ ആത്മഹത്യ ചെയ്തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യർഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് ഈ ലോകത്തോട് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഇതുസംബന്ധമായി അഷ്റഫ് താമരശ്ശേരി ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

വെള്ളിയാഴ്ച രാവിലെ 10നായിരുന്നു അഷ്റഫിനെ തേടി സന്തോഷ് ആണെന്ന് പറഞ്ഞ് സതീഷിന്റെ ഫോൺ വിളിയെത്തിയത്. തന്റെ കൂടെ താമസിക്കുന്നയാൾ തൂങ്ങി മരിച്ചെന്നും മൃതദേഹം എന്നാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുക എന്നായിരുന്നു ചോദ്യം. വെള്ളി, ശനി ദിവസങ്ങൾ യുഎഇയിൽ വാരാന്ത്യ അവധിയായതിനാൽ ഇനി ഞായറാഴ്ച വൈകിട്ടോടെ മാത്രമേ പറ്റുകയുള്ളൂ എന്ന് മറുപടി നൽകി. വൈകാതെ തന്റെ കമ്പനിയിലെ പിആർഒ താങ്കളെ വിളിക്കുമെന്നും ഞായറാഴ്ച തന്നെ കൊണ്ടുപോകാൻ ശ്രമിക്കണേ എന്നും ഒരിക്കൽക്കൂടി അഭ്യർഥിച്ചാണ് അയാൾ ഫോൺ കട്ട് ചെയ്തത്.

അന്ന് ഉച്ചയ്ക്ക് രണ്ടു കഴിഞ്ഞ് പിആർഒയുടെ ഫോൺ അഷ്റഫിനെ തേടിയെത്തി. തന്റെ കമ്പനിയിലെ ഒരു ജീവനക്കാരൻ തൂങ്ങി മരിച്ചെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നുമായിരുന്നു ആവശ്യം. രാവിലെ മരിച്ച വിവരം അറിയിക്കാൻ വൈകിയതെന്താണെന്ന് ചോദിച്ചപ്പോൾ, രാവിലെയല്ല, കുറച്ച് സമയം മുൻപാണ് മരിച്ചതെന്നായിരുന്നു മറുപടി. കമ്പനിയുടെ പേര് ചോദിച്ചറിഞ്ഞപ്പോൾ, ഇതേ കമ്പനിയിലെ സന്തോഷ് എന്നയാൾ രാവിലെ വിളിച്ച് മരണം അറിയിച്ചിരുന്നു എന്ന് മറുപടി നൽകി. എന്നാൽ, അത് സതീഷ് ആണെന്നും ആ വ്യക്തി തന്നെയാണ് മരിച്ചതെന്നും പിആർഒ അപ്പോൾ വെളിപ്പെടുത്തുകയായിരുന്നു. ഏറെ സങ്കടകരമായ സംഭവമായതിനാൽ യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അഷ്റഫ് വെളിപ്പെടുത്തിയില്ല. മാത്രമല്ല, പേരും മറച്ചുവയ്ക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (8 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (19 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (33 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (49 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

Malayali Vartha Recommends